HOME
DETAILS
MAL
ബില്ലുകള്‍ തിരിച്ചയക്കണമെന്ന് രാഷ്ട്രപതിയോട് സി.പി.എം
backup
September 22 2020 | 03:09 AM
ന്യൂഡല്‍ഹി: നിയമവിരുദ്ധമായി പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ വീണ്ടും പരിഗണിക്കാന്‍ ഭരണഘടനയുടെ 111ാം വകുപ്പുപ്രകാരം രാജ്യസഭയിലേക്ക് മടക്കി അയക്കണമെന്ന് രാഷ്ട്രപതിയോട് സി.പി.എം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ബില്ലിനെതിരേ പ്രതിപക്ഷ കക്ഷികളെല്ലാം അണിനിരന്നതിനാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലായിരുന്നു. എന്നാല്‍, നടപടിക്രമങ്ങളും വോട്ടെടുപ്പിനുള്ള അവകാശങ്ങളും അട്ടിമറിച്ച് സര്‍ക്കാര്‍ തിരക്കിട്ട് ബില്ലുകള്‍ പാസാക്കുകയായിരുന്നുവെന്ന് പി.ബി പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ, പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരേ അഖിലേന്ത്യാ കിസാന്‍സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി സെപ്റ്റംബര്‍ 25ന് നടത്തുന്ന പ്രതിഷേധദിനത്തിന് അഞ്ച് ഇടതുപാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്ലാ ഘടകങ്ങളും രംഗത്തിറങ്ങണമെന്ന് സി.പി.എം, സി.പി.ഐ, സി.പി.ഐ.എം.എല്‍ ലിബറേഷന്‍, ഫോര്‍വേഡ് ബ്ലോക്ക്, ആര്.എസ്.പി എന്നീ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."