രാജീവ് ഗാന്ധിക്കെതിരെ വീണ്ടും; 'നിന്റഛന്‍ ഈ രാജ്യത്തെ വിറ്റ രാവണന്'- പ്രിയങ്കയോട് ബി.ജെ.പി നേതാവ്
ഇന്‍ഡോര്‍: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ അധിക്ഷേപം അഴിച്ചു വിട്ട് വീണ്ടും ബി.ജെ.പി. രാജീവ് ഗാന്ധി ഈ രാജ്യത്തെ വിറ്റ രാവണനാണെന്നാണ് പുതിയ പരാമര്‍ശം. ബി.ജെ.പി നേതാവ് ജിതു ജിരാതിയാണ് രാവണന് പരാമര്‍ശം നടത്തിയത്.
ഇന്‍ഡോര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ജിതു. ' പ്രിയങ്ക പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ ദുര്യോധനന് എന്നു വിളിച്ചു. എന്നാല്‍ അവരുടെ പിതാവ് രാജീവ് ഗാന്ധി ഈ രാജ്യത്തെ വിറ്റ രാവണനാണ്'- ജിതു പറഞ്ഞു.
രാജീവ് മരിക്കുമ്പോള്‍ ഒന്നാം മ്പര്‍ അഴിമതിക്കാരനായിരുന്നു എന്ന് പറഞ്ഞ് നരേന്ദ്ര മോദി തന്നെയാണ് ഈ വാക്പോരിന് തുടക്കമിട്ടത്. ഇതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും പരാതി കമ്മീഷന് തള്ളുകയായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി വിദ്വേഷത്തിന് സ്നേഹപൂര്‍വ്വം ഒരാലിംഗനം എന്നാണ് മോദിയോട് പ്രതികരിച്ചത്.2019ലെ പരാജയ ഭീതി മോദിയെ ദുര്യോദനെ പോലെ ക്രുദ്ധനാക്കിയിരിക്കുന്നു എന്ന് പ്രിയങ്കയും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."