പ്രീമിയര്‍ ലീഗ് തുടക്കം കെങ്കേമമാക്കി മാഞ്ചസ്റ്റര്‍ സിറ്റി
വോള്‍വ്സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ജയവുമായി സൂപ്പര്‍ ടീം മാഞ്ചസ്റ്റര്‍ സിറ്റി. എതിരാളികളായ വോള്‍വ്സിന്റെ തട്ടകത്ത് ചെന്ന് പോരാടിയ സിറ്റി അവരെ 3-1നാണ് പരാജയപ്പെടുത്തിയത്. സിറ്റിക്കായി കെവിന് ഡി ബ്രുയിനും ഫില്‍ ഫോഡനും ഗബ്രിയേല്‍ ജീസസും വല കുലുക്കി.
തികച്ചും ആധികാരികമായിരുന്നു സിറ്റിയുടെ ജയം. മത്സരത്തിലെ 65 ശതമാനവും പന്ത് കൈവശം വച്ച ടീം ഒന്‍പത് ഷോട്ടുകളാണ് വല ലക്ഷ്യമാക്കി ഉതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണം വല തൊടുകയും ചെയ്തു.
മത്സരത്തിലെ 20ാം മിനുട്ടില്‍ വീണു കിട്ടിയ പെനല്‍റ്റിയില്‍ നിന്ന് കെവിന് ഡി ബ്രുയിനാണ് സിറ്റിക്കായി അക്കൗണ്ട് തുറന്നത്. ബോക്സിനുള്ളില്‍ വച്ച് വോള്‍വ്സ് പ്രതിരോധ താരം റൊമാന് സെയ്സ് ഡി ബ്രുയിനെ വീഴ്ത്തിയതിനായിരുന്നു റഫറി സിറ്റിക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. 33ാം മിനുട്ടില്‍ ഫില്‍ ഫോഡനിലൂടെ സിറ്റി രണ്ടാം തവണയും പന്ത് വലയിലെത്തിച്ചു. തുടര്‍ന്നുള്ള ആദ്യ പകുതിയില്‍ ഗോളുകളൊന്നും വീണില്ല. ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ വിഷമിച്ച വോള്‍വ്സ്, കൂടുതല്‍ ഊര്‍ജം സംഭരിച്ചായിരുന്നു രണ്ടാം പകുതിയില്‍ ഇറങ്ങിയത്. 77ാം മിനുട്ടില്‍ ഇതിന്റെ ഫലം അവര്‍ക്ക് ലഭിക്കുകയും ചെയ്തു. ടീമിന്റെ മെക്സിക്കന്‍ സൂപ്പര്‍ താരം റൗള്‍ ജിമനസിലൂടെ ആദ്യമായി തിരിച്ചടിച്ചു. മത്സരം സമനിലയിലാക്കാന്‍ കൊതിച്ച വോള്‍വ്സിന് ആഘാതം സൃഷ്ടിച്ച് ജീസസിന്റെ ഗോള്‍ എത്തിയതോടെ സിറ്റിക്ക് തകര്‍പ്പന്‍ ജയം. മത്സരത്തിലെ വിസില്‍ മുഴങ്ങുന്നതിന് തൊട്ടു മുന്‍പാണ് ജീസസ് ടീം ഗോള്‍നേട്ടം മൂന്നാക്കി ഉയര്‍ത്തിയത്. 27ന് ലെസ്റ്റര്‍ സിറ്റിയുമായാണ് ടീമിന്റെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."