HOME
DETAILS
MAL
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി സ്ഥാനാര്‍ഥി അറസ്റ്റില്‍
backup
May 11 2019 | 09:05 AM
കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അറസ്റ്റില്‍. പശ്ചിമബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിയാണ് അറസ്റ്റിലായത്.
ഏപ്രില്‍ 26 നായിരുന്നു സംഭവം. ബി.ജെ.പി പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പരാതിപ്പെടാന്‍ റോയിയുടെ ഫാല്‍ത്തയിലെ വീട്ടില്‍ ചെന്നപ്പോഴായിരുന്നു 17കാരിയെ ലൈംഗികമായി അക്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറയുന്നു. റോയിക്കതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറോട് സംസ്ഥാന ബാലാവകാശ കമ്മീഷന് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, റോയിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."