'കഠിനാധ്വാനം ചെയ്യുന്ന, മൂന്നുമണിക്കൂര്‍ ഉറങ്ങുന്ന' മോദിയെ സംവാദത്തിന് വിളിച്ച് രാഹുല്‍
ഷുജല്‍പൂര്‍ (മധ്യപ്രദേശ്): കഠനമായി ജോലി ചെയ്യുന്നുവെന്നും ദിവസം മൂന്നു മണിക്കൂര്‍ മാത്രമാണ് ഉറങ്ങാറുള്ളൂവെന്നും അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വിളിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മോദിയെ സംവാദത്തിനു വിളിക്കുന്നതായി വ്യക്തമാക്കിയത്. അഴിമതി, നോട്ടുനിരോധനം, ചരക്കുസേവന നികുതി, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മോദിയെ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്ന് രാഹുല്‍ വ്യക്തമാക്കി. മോദിക്ക് തന്നോട് വ്യക്തിപരമായ വെറുപ്പുള്ളതായും അഭിമുഖത്തില്‍ രാഹുല്‍ അഭിപ്രായപ്പെട്ടു.
ഇത് സ്‌നേഹം നിറഞ്ഞ രാജ്യമാണെന്നും എന്നാല്‍ അദ്ദേഹം രാജ്യത്ത് വെറുപ്പ് നിറച്ചുവെന്നും മോദിയെക്കുറിച്ച് രാഹുല്‍ അഭിപ്രായപ്പെട്ടു. പൊതുപരിപാടികളില്‍ സ്‌നേഹത്തോടെ മാത്രമാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. അദ്ദേഹം ഒരു മറുപടിയും നല്‍കാതിരുന്നിട്ടും ഞാന്‍ അദ്ദേഹത്തോട് ബഹുമാനത്തോടെ സംസാരിച്ചു. പക്ഷേ, അദ്ദേഹം എന്നോട് സംസാരിക്കുക പോലും ചെയ്തില്ലെിന്ന് രാഹുല്‍ പറഞ്ഞു.
അഞ്ചുവര്‍ഷം മുമ്പ്, മോദിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ചിലര്‍ പറഞ്ഞിരുന്നു. പക്ഷേ, തങ്ങള്‍ പിന്‍വാങ്ങിയില്ല. പാര്‍ലമെന്റിലും പുറത്തും തങ്ങള്‍ പോരാടി. ഇപ്പോള്‍ അദ്ദേഹം ഭയന്നിരിക്കുകയാണ്. നരേന്ദ്രമോദി വിജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ലന്നെും രാഹുല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ പ്രധാമന്ത്രിയാവുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ജനം എന്താഗ്രഹിക്കുന്നോ അത് താന്‍ പിന്തുടരുമെന്നും ഫലം വരുന്ന 23 വരെ ഈ ചോദ്യത്തിന് ഉത്തരം പറയില്ലെന്നും മറുപടി നല്‍കി.
ബി.ജെ.പി.-ആര്‍.എസ്.എസ് ശക്തികളും പുരോഗമനശക്തികളും തമ്മിലുള്ള കളും പ്രത്യയശാസ്ത്ര പരമായ പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ഭരണഘടനയ്ക്ക് ഭീഷണിയായ പ്രത്യയശാസ്ത്രത്തിനെതിരേയാണ് തങ്ങള്‍ പോരാടുന്നത്. നരേന്ദ്രമോദി രാജീവ് ജി, നെഹ്‌റു ജി, ഇന്ദിരാ ജി എന്നിവരെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ, സത്യമെന്താണെന്ന് എനിക്കറിയാം. അദ്ദേഹം നുണ പ്രചരിപ്പിക്കുകയാണെന്നും എനിക്കറിയാം. ഇതെല്ലാം മെയ് 23ന് വ്യക്തമാകുമെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."