HOME
DETAILS

അഫ്‌നയുടെയും അഫ്‌നാന്റെയും കുപ്പായക്കാശ് ദുരിതാശ്വാസ നിധിയിലേക്ക്

  
backup
September 04 2018 | 08:09 AM

%e0%b4%85%e0%b4%ab%e0%b5%8d%e2%80%8c%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%ab%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

മകളുടെ വിവാഹ ചടങ്ങുകള്‍ രജിസ്ട്രാര്‍ ഓഫീസിലാക്കുകയും കരുതി വെച്ച ഒരു ലക്ഷം രൂപ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്ത ലക്ഷ്മി കുട്ടി ടീച്ചര്‍ വിദ്യാലയത്തിലൊരംഗമാണ്
മണ്ണാര്‍ക്കാട്: നാട് ദുരന്തത്തിലകപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്കെന്തിന് പുതു വസ്ത്രം? അഫ്‌നയും അഫ്‌നാനും ബലിപെരുന്നാള്‍ ദിനത്തില്‍ ഒരുമിച്ച് ബാപ്പയോട് ചോദിച്ചതാണിങ്ങനെ. മണ്ണാര്‍ക്കാട് ജി.എം.യു.പി.സ്‌കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന കുട്ടികളാണ് ഈ ഇരട്ടകള്‍.
സര്‍ക്കാര്‍ ജീവനക്കാ രനായ റഫീഖിന്റെയും അരിയൂര്‍ എ.എല്‍.പി സ്‌കൂളിലെ അധ്യാപിക ഫൗസിയയുടെയും മക്കളാണിവര്‍.ബാപ്പ നല്‍കി വരുന്ന രണ്ടായിരം രൂപ വീതം ഇരുവരും ചേര്‍ന്ന് നാലായിരം രൂപ എത്തിച്ചത് സ്‌കൂള്‍ പ്രധാനാധ്യാപകന്റെ പക്കലാണ്. നിറകണ്ണുകളോടെ കെ.കെ.വിനോദ് കുമാര്‍ അത് ഏറ്റുവാങ്ങി. മൈക്കിലൂടെ ഒരു അനൗണ്‍സ്‌മെന്റ് പുറത്തു വന്നു .മക്കളേ ,ഇത് മാതൃകയാണ്. ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കുമുള്ള സമയമല്ലിത്, ദു:ഖമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കയ്യിലുള്ളത് സഹായിച്ചുകൊണ്ട് നമുക്ക് മാതൃകയാവാം.
തൊട്ടടുത്ത ദിവസം ജി.എം.യു.പി.സ്‌കൂളിന്റെ ഹുണ്ടിക നിറച്ചു കൊണ്ടാണ് കുട്ടികള്‍ അത്ഭുതം സൃഷ്ടിച്ചത്. പതിനേഴായിരത്തി അഞ്ഞൂറ്റി എണ്‍പത്തിയഞ്ച് രൂപ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് കുട്ടികള്‍ സംഭാവന ചെയ്തു.ദുരിദാശ്വാസ ക്യാംപായി പ്രവര്‍ത്തിച്ച വിദ്യാലയമാണ് ജി.എം.യു.പി.സ്‌കൂള്‍. അധ്യാപകര്‍ ഇതിനകം വിഭവ സമാഹരണം നടത്തി കുട്ടനാട് ,ചാലക്കുടി, ചെങ്ങന്നൂര്‍, മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ കേന്ദ്രങ്ങള്‍ എന്നിങ്ങനെ ജി.എം.യു.പി.സ്‌കൂളിന്റെ സഹായഹസ്തം എത്തിക്കഴിഞ്ഞിട്ടുണ്ട്. മകളുടെ വിവാഹ ചടങ്ങുകള്‍ രജിസ്ട്രാര്‍ ഓഫീസിലാക്കുകയും കരുതി വെച്ച ഒരു ലക്ഷം രൂപ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്ത ലക്ഷ്മി കുട്ടി ടീച്ചര്‍ വിദ്യാലയത്തിലൊരംഗമാണ്.പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ അധ്യാപക വൃന്ദവും പി.ടി.എം മാതൃകാപരമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. പ്രളയ ഭീകരത ചിത്രീകരിച്ചു കൊണ്ടുള്ള പതിപ്പും പത്രവും ഇപ്പോള്‍ അണിയറയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  16 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  38 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago