സഊദിയില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം പകുതിയായി കുറഞ്ഞു
ജിദ്ദ: സഊദിയില്‍ ഈ അധ്യാനവര്‍ഷം സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പകുതിയായി കുറഞ്ഞു. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഇപ്രാവശ്യം സ്‌കൂളുകളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണ 50 ശതമാനമെങ്കിലും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ജിദ്ദയിലെ സ്വകാര്യ സ്‌കൂള്‍ ഉടമകള്‍ പറഞ്ഞു.
സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികള്‍ക്കും ആശ്രിത വിസയിലുള്ള വിദേശികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയതും ജീവിതച്ചെലവ് വലിയ രീതിയില്‍ ഉയര്‍ന്നതും കാരണം നിരവധി വിദേശികള്‍ ഇതിനോടകം സ്വദേശങ്ങളിലേക്ക് തിരിച്ചുപോയതാണ് സ്വകാര്യ സ്‌കൂളുകളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായത്. അതേ സമയം സഊദിയിലെ പല പ്രവിശ്യകളിലേയും വിദേശി കുട്ടികളുമായി നടത്തിയിരുന്ന നിരവധി സ്‌കൂളുകള്‍ ഇതിനോടകം തന്നെ അടച്ചുപൂട്ടിയിട്ടുണ്ട്.
എന്നാല്‍ വന്‍കിട സ്വകാര്യ സ്‌കൂളുകളെ വിദേശികളുടെ കൊഴിഞ്ഞുപോക്ക് ഒരു നിലക്കും ബാധിച്ചിട്ടില്ലെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ സ്വകാര്യ സ്‌കൂള്‍ സമിതി മുന്‍ അധ്യക്ഷന്‍ മാലിക് ത്വലിബ് പറഞ്ഞു. കാരണം ഇത്തരം സ്‌കൂളുകളില്‍ നിലവില്‍ 60 മുതല്‍ 70 ശതമാനം വരെ കുട്ടികള്‍ സ്വദേശികളാണ്. എന്നാല്‍ 4060 ശതമാനം സ്വദേശി വിദ്യാര്‍ഥികളുമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മുമ്പാകെ രണ്ടു വഴികളാണുള്ളത്. ഒന്നുകില്‍ ഈ മേഖലയില്‍ നിന്നും പുറത്തുപോവുക,അല്ലെങ്കില്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക ക്രമീകരണങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ സ്‌കൂള്‍ നടത്തിപ്പിന് 20 ശതമാനമെങ്കിലും അധികച്ചെലവ് വന്നതും സ്വകാര്യ സ്‌കൂള്‍ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതേ സമയം ഗവണ്‍മെന്റ് സ്‌കൂളുകളിലെ വര്‍ധിച്ച വിദ്യാര്‍ഥി പ്രാതിനിധ്യം കുറക്കാന്‍ ജിദ്ദ മേഖലയില്‍ പത്തു ശതമാനം സ്ഥാപനങ്ങളെങ്കിലും പുതുതായി ആരംഭിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ ആശ്രിതലെവി പ്രതിമാസം 600 മുതല്‍ 800 റിയാല്‍ വരെ ആയി വര്‍ധിക്കും. സ്വദേശി അധ്യാപകരുടെ പ്രാതിനിധ്യം ഉയര്‍ത്തുന്നതും സ്വകാര്യ സ്‌കൂളുകളിലെ പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്. സ്വദേശി അധ്യാപികമാരുടെ പ്രാതിനിധ്യം നിലവില്‍ 95 ശതാനമാണെന്നും മാലിക് ത്വാലിബ് പറഞ്ഞു. ഇതോടെ അടുത്ത വര്‍ഷം ഇതിലും കൂടുകള്‍ സ്വകാര്യ സ്‌കൂളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."