സഊദി ദേശീയ ദിനത്തിൽ റിയാദ് കെ.എം.സി.സി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ഇരുനൂറോളം പേർ പങ്കെടുത്തു
റിയാദ്: സഊദി അറേബ്യയുടെ തൊണ്ണൂറാം ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാനം സംഘടിപ്പിച്ചു. റിയാദ് ശുമൈശി ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ വനിതാ കെ.എം.സി.സി പ്രവർത്തകരടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു. രാവിലെ എട്ട് മണിക്ക് തന്നെ പ്രവർത്തകർ രക്തം നൽ കാനായി ആശുപത്രിയിലെത്തി.
ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തും കെ.എം.സി.സി പ്രവർത്തകർ രക്തദാനം ചെയ്യാൻ മുന്നോട്ട് വന്നതിനെ ഡോ.ഇബ്രാഹിം പ്രശംസിച്ചു. ലോകമൊട്ടുക്കും ഭീതിയുടെ നിഴലിൽ കഴിയുമ്പോഴും ഇന്ത്യൻ സമൂഹം വിശിഷ്യാ കേരളീയ സമൂഹം നൽകുന്ന നിസ്വാർത്ഥമായ ഇത്തരം സേവനങ്ങൾ വളരെ വില മതിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിയാദ് കെ.എം.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.
ബ്ലഡ് ബാങ്ക് ഇൻ ചാർജ്ജ് ഡോ. മുഹമ്മദ് മുത്തൈരി, ഡോ. ഖാലിദ് എന്നിവരും സ ഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട്, കെ.കെ.കോയാമു ഹാജി, സിദ്ദീഖ് തുവ്വൂർ, അലവിക്കുട്ടി ഒളവട്ടൂർ എന്നിവർ സംസാരിച്ചു. കെ.ടി.അബൂബക്കർ, മുജീബ് ഉപ്പട, കബീർ വൈലത്തൂർ, മാമുക്കോയ ഒറ്റപ്പാലം ഷാഹിദ് മാസ്റ്റർ, സഫീർ തിരൂർ, പി.സി അലി വയനാട്, റസാഖ് വളക്കൈ, സിദ്ദീഖ് കോങ്ങാട്, മുസ്തഫ വേളൂരാൻ, അൻ വർ വാരം, അഷ് റഫ് അച്ചൂർ, ഹുസൈൻ കുപ്പം, മുഹമ്മദ് കണ്ടകൈ, ഷാഫി സെഞ്ച്വറി, ഉസ്മാൻ പരീത്, ഷാഫി തൃശ്ശൂർ, നജീബ് നെല്ലാങ്കണ്ടി, നിസാർ വള്ളിക്കുന്ന്, കുഞ്ഞിപ്പ മട്ടന്നൂർ, മുത്തു കട്ടൂപ്പാറ, സക്കീർ മണ്ണാർമല, ഫൈസൽ ചേളാരി, നൗഫൽ താനൂർ, മുനീർ മക്കാനി, റഫീഖ് പുപ്പലം, മൻസൂർ വള്ളിക്കുന്ന്, വനിതാ വിംഗ് പ്രസിഡണ്ട് റഹ് മത്ത് അഷ് റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ എന്നിവർ നേതൃത്വം നൽ കി. ഷംസു പൊന്നാനി, , ഷഫീഖ് കൂടാളി, ജാബിർ വാഴമ്പുറം, ഷബീർ കുളത്തൂർ, ഇർഷാദ് കായക്കൂൽ എന്നിവർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ഒർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും ആക്ടിംഗ് സെക്രട്ടറി സുബൈർ അരിമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."