HOME
DETAILS

ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍,  24 ണിക്കൂറിനിടെ 105 മരണം; യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേയും വ്യോമാക്രമണം

  
Web Desk
September 30, 2024 | 5:16 AM

Israel Expands Attacks in Lebanon Hezbollah Leader Nabeel Qaouk Killed

ബെയ്‌റൂത്ത്: കൊന്നും കൊലവിളിച്ചും ലബനാനിലെ ആക്രമണം വ്യാപിപ്പിക്കുകയാണ് ഇസ്‌റാഈല്‍ സൈന്യം. ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ 24 മണിക്കൂറിനിടെ 105 പേര്‍ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഉള്‍പ്പെടെ ഏഴാം ദിവസമാണ് വ്യോമാക്രമണം തുടരുന്നത്. ലബനാനില്‍ കരയുദ്ധത്തിനുള്ള പുറപ്പാടാണ് ഇസ്‌റാഈലിന്റേതെന്നും റിപ്പോര്‍ട്ടുണ്ട്. 

ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ലക്ക് പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവായ നബീല്‍ ഖാഊകിനെയും ഇസ്‌റാഈല്‍ വധിച്ചു. ഹിസ്ബുല്ല സെന്‍ട്രല്‍ കൗണ്‍സില്‍ ഉപമേധാവി നബീല്‍ ഖാഊക് ശനിയാഴ്ച വൈകീട്ട് ബൈറൂതിലെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ബിഖ താഴ്‌വര, സിറിയന്‍ അതിര്‍ത്തിയിലെ അല്‍ഖുസൈര്‍ എന്നിവിടങ്ങളിലും ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ യുദ്ധവിമാനങ്ങള്‍ തീതുപ്പി. ഞായറാഴ്ചയായിരുന്നു ആക്രമണം. ബെയ്‌റൂത്തില്‍ ഹിസ്ബുല്ല ബദര്‍ വിഭാഗം കമാന്‍ഡര്‍ അബൂ അലി റിദയെ ലക്ഷ്യമിട്ടതായും ഇസ്‌റാഈല്‍ അവകാശപ്പെടുന്നു. 

കൂടാതെ യമനില്‍ ഹൂതി ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ഇസ്‌റാഈല്‍ വ്യോമാക്രമണമുണ്ടായി. ഹുദൈദ, റാസ് ഇസ നഗരങ്ങളിലെ ഊര്‍ജ നിലയങ്ങളിലും തുറമുഖങ്ങളിലുമുണ്ടായ ആക്രമണങ്ങളില്‍ നാല് പേര്‍ മരിച്ചു. ശനിയാഴ്ച ഇസ്‌റാഈലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് വ്യോമാക്രമണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ പദ്ധതിയിൽ വിദ്യാർഥി സമൂഹത്തിന് ആശങ്കയെന്ന് എസ്എഫ്ഐ; വർ​ഗീയതയുടെ പാഠം ഇല്ലെന്ന് ഉറപ്പാക്കണം

Kerala
  •  5 days ago
No Image

'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എം ശ്രീ കുട്ടികള്‍ക്കായി' രൂക്ഷ വിമര്‍ശനവുമായി സാറ ജോസഫ്

Kerala
  •  5 days ago
No Image

മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് റദ്ദാക്കി ഹൈക്കോടതി; ആനക്കൊമ്പ് കേസിൽ സർക്കാരിനും തിരിച്ചടി

Kerala
  •  5 days ago
No Image

പി.എം ശ്രീ; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ നേരില്‍കണ്ട് അഭിനന്ദനം അറിയിച്ച് എബിവിപി നേതാക്കള്‍

Kerala
  •  5 days ago
No Image

പി.എം ശ്രീ പദ്ധതിയിൽ സിപിഎം - സിപിഐ ഭിന്നത, യോഗത്തിൽ നിർണായക തീരുമാനമെടുക്കാൻ സിപിഐ; നടന്നത് വഞ്ചനയെന്ന് നേതാക്കൾ

Kerala
  •  5 days ago
No Image

കിതപ്പടങ്ങി; കുതിപ്പ് തുടങ്ങി; ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന/gold rate

Business
  •  5 days ago
No Image

കൊക്കകോളയില്‍ ഹാനികരമായ ലോഹഘടകങ്ങള്‍; തിരിച്ചു വിളിക്കാന്‍ നിര്‍ദ്ദേശിച്ച് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 

Kerala
  •  5 days ago
No Image

ഒരു മണിക്കൂർ കൊണ്ട് ബുർജ് ഖലീഫ കയറി; ദുബൈ അഗ്നിശമന സേനാംഗങ്ങൾക്ക് ഗിന്നസ് റെക്കോർഡ്

uae
  •  5 days ago
No Image

ദുബൈ മെട്രോ, ട്രാം സ്റ്റേഷനുകളിൽ റീട്ടെയിൽ ലീസിംഗ് ആരംഭിച്ചു; വ്യാപാരികൾക്ക് സുവർണ്ണാവസരം

uae
  •  5 days ago
No Image

അതിരപ്പിള്ളിയില്‍ ആനയെ പ്രകോപിപ്പിച്ച് ബൈക്ക് യാത്രികര്‍; പാഞ്ഞടുത്ത് കാട്ടാന

Kerala
  •  5 days ago