HOME
DETAILS

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

  
Farzana
September 30 2024 | 03:09 AM

CPM Targets PV Anwar Tender Issued to Demolish Dams in PVR Natural Park

മലപ്പുറം: പരസ്യമായ വെല്ലുവിളിയും വെളിപ്പെടുത്തലുകളുമായി മുന്നോട്ടു പോവുന്ന പി.വി അന്‍വറിനെ കുടുക്കാനുള്ള പണി തുടങ്ങി സി.പി.എം. കക്കാടംപൊയിലില്‍ അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറല്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് റീ ടെന്‍ഡര്‍ വിളിച്ചു. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കൂടരഞ്ഞി പഞ്ചായത്തിലേത്. 

കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാനാണ് ടെന്‍ഡര്‍ വിളിച്ചത്. അടിയന്തര യോഗം ചേര്‍ന്നാണ് പഞ്ചായത്ത് തീരുമാനമെടുത്തത്. തടയണ പൊളിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ട് രണ്ടു മാസം കഴിഞ്ഞതിനു ശേഷമാണ് പഞ്ചായത്തിന്റെ നടപടി. തടയണ പൊളിക്കാന്‍ എട്ട് മാസം മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒരു മാസത്തിനകം തടയണ പൊളിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. പക്ഷെ പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു.

അതിനിടെ മാമി തിരോധനക്കേസുമായി ബന്ധപ്പെട്ട് ഇന്ന് കോഴിക്കോട്ട് നടക്കുന്ന പൊതു സമ്മേളനത്തില്‍ അന്‍വര്‍ പങ്കെടുക്കും. മാമി തിരോധാന ആക്ഷന്‍ കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകര്‍. വൈകിട്ട് 6.30 ന് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മാമിയുടെ മകളും സഹോദരിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിന് ബന്ധമുണ്ടെന്ന പി.വി അന്‍വറിന്റെ ആരോപണഞ്ഞെ തുടര്‍ന്നാണ് മാമി കേസ് വീണ്ടും സജീവമായത്.

സിപിഎമ്മുമായി അകന്ന ശേഷം അന്‍വര്‍ ഇന്നലെ മലപ്പുറത്ത് ആദ്യ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് പരിപാടിയിലേക്ക് ഒഴുകിയെത്തിയത്. ജനങ്ങളോട് കൂടി ആലോചിച്ച ശേഷമെ പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം തീരുമാനിക്കുവെന്ന് അന്‍വര്‍ പറഞ്ഞത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ മിസൈല്‍ ആക്രമണം നടന്ന ദിവസം ചുമത്തിയ എല്ലാ ഗതാഗത പിഴകളും റദ്ദാക്കി ഖത്തര്‍ 

qatar
  •  2 days ago
No Image

18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്‌സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്‍

International
  •  2 days ago
No Image

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർ​ഗെ

Kerala
  •  2 days ago
No Image

ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർ‌സി‌ബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

Kerala
  •  2 days ago
No Image

പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയ‍ർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ

National
  •  2 days ago
No Image

'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു

National
  •  2 days ago
No Image

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  2 days ago
No Image

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു

uae
  •  2 days ago
No Image

വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

National
  •  2 days ago