HOME
DETAILS
MAL
പ്രളയത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം: മാനദണ്ഡം വേണമെന്ന് ഹൈക്കോടതി
backup
September 04 2018 | 11:09 AM
കൊച്ചി: പ്രളയത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി. പ്രളയദുരിതവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. മാനദണ്ഡമെന്താണെന്ന് ഈ മാസം 19നു മുന്‍പ് അറിയിക്കണം.
അര്‍ഹതയുള്ളവര്‍ ആരെന്നു പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കണം. റവന്യൂ ഉദ്യോഗസ്ഥര്‍ വഴി നഷ്ടപരിഹാരം കണക്കാക്കിയാല്‍ അതു കാലതാമസത്തിനു വഴിവയ്ക്കുമെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."