പമ്പയിലെ പുനര്‍നിര്‍മാണം മണ്ഡലകാലത്തിന് മുന്‍പ് പൂര്‍ത്തിയാക്കണം: ഹൈക്കോടതി
കൊച്ചി: പമ്പയിലെയും ശബരിമലയിലെയും പുനര്‍നിര്‍മാണം മണ്ഡലകാലത്തിന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. പ്രളയക്കെടുതിയെ തുടര്‍ന്ന് സന്നിധാനത്തും പമ്പയിലും വന്‍ നാശനഷ്ടമുണ്ടായെന്നും അടിയന്തര നടപടി വേണമെന്നുമുള്ള ദേവസ്വം സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടാണ് ജസ്റ്റിസുമാരായ പി.ആര് രാമചന്ദ്ര മേനോനും ദേവന് രാമചന്ദ്രനും പരിഗണിച്ചത്.
നവംബര്‍ 15ന് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. സന്നിധാനത്തെയും പമ്പയിലെയും പുനര്‍നിര്‍മാണത്തിന് ദേവസ്വം ബോര്‍ഡിന്റെ ഫണ്ടും പമ്പ വരെയുള്ള നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഫണ്ടും വിനിയോഗിക്കേണ്ടതുണ്ടെന്നും വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ശബരിമലയില്‍ കുടിവെള്ളക്ഷാമമുണ്ടാകാതിരിക്കാന് കുന്നാര്‍ ഡാമിലെ മണല്‍ നീക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കെ.എസ്.ആര്.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് പ്രത്യേകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."