HOME
DETAILS
MAL
ഹോളിവുഡ് സംവിധായകന്റെ കൊലയാളി 34 വര്‍ഷത്തിനു ശേഷം പിടിയില്‍
backup
May 11 2019 | 19:05 PM
ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് ടെലിവിഷന്‍ സംവിധായകന്‍ ബാരി ക്രെയിന്റെ കൊലയാളി എന്നു കരുതുന്നയാളെ 34 വര്‍ഷത്തിനു ശേഷം പൊലിസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് കരോലിന സ്വദേശിയായ എഡ്വേര്‍ഡ് ഹിയാറ്റ് (52) ആണ് പിടിയിലായത്.
ഡല്ലാസ്, മിഷന്‍ ഇംപോസിബിള്‍, ഹവായി ഫൈവ്-0 എന്നീ ഹിറ്റ് ഷോകളിലൂടെ പ്രശസ്തനായ ബാരി ക്രെയിനെ 1985ലാണ് ലോസ് ആഞ്ചലസിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണസംഘം നടത്തിയ അഭിമുഖത്തില്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. ഇയാളെ എഫ്.ബി.ഐ കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."