ദലിത് യുവാവിനെ പൊലിസ് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന്
ന്യൂഡല്‍ഹി: ദലിത് യുവാവിന്റെ മരണം മധ്യപ്രദേശ് സര്‍ക്കാരിനെ പിടിച്ചുലക്കുന്നു. കഴിഞ്ഞ മാസമാണ് 22കാരനായ സന്‍ജു തിപാനിയ ഗാന്ധിനഗര്‍ പൊലിസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രി താവര്‍ ചന്ദ് ഗെലോട്ട് മധ്യപ്രദേശ് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന പൊലിസ് എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ചതിന്റെ തെളിവാണ് ദലിത് യുവാവിന്റെ മരണമെന്ന് മന്ത്രി താവര്‍ ചന്ദ് ഗലോട്ട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത യുവാവിന്റെ കാല്‍ തല്ലിയൊടിക്കുകയും നഖം പിഴുതെടുക്കുകയും ചെയ്തുകൊണ്ടുള്ള ക്രൂരതയാണ് പൊലിസ് കാണിച്ചതെന്നും മന്ത്രി പറഞ്ഞു.
ഗാന്ധിനഗര്‍ പൊലിസിന്റെ പീഡനമാണ് യുവാവിന്റെ മരണത്തിന് കാരണമെന്ന് ഇയാളുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി കമല്‍നാഥിനെതിരേ ദലിത് വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തിയതും സര്‍ക്കാരിനെയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."