HOME
DETAILS
MAL
എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
backup
September 04 2018 | 20:09 PM
എടവണ്ണ: എലിപ്പനി ബാധിച്ച് പെയിന്റിങ് തൊഴിലാളിയായ യുവാവ് മരിച്ചു. കല്ലിടുമ്പ് പൊതുവാന്‍ കുന്നിലെ പാമ്പാടി ചന്ദ്രന്റെ മകന്‍ ഷൈബിന്‍ (വിനു-26) ആണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് ഷൈബിനെ കഴിഞ്ഞ 27 ന് എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ തേടി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
മാതാവ്: പത്മാവതി (മുണ്ടമ്പ്ര). സഹോദരങ്ങള്‍: ഷൈജു, ഷൈനി (മഞ്ചേരി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."