HOME
DETAILS
MAL
അസംബന്ധം വിളിച്ചു പറയാന്‍ നാക്കുണ്ടെന്നു കരുതി എന്തും പറയരുത്: മുഖ്യമന്ത്രി
backup
September 24 2020 | 03:09 AM
തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനു നേരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
ലൈഫ്മിഷന് അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ദേശീയ ഏജന്‍സികളെ ഭയന്നാണെന്ന ആരോപണം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലൈഫ്മിഷന് അഴിമതിയില്‍ ആരോപണം നേരിടുന്നവരുടെ കൂട്ടത്തില്‍ മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമുള്ളപ്പോള് വിജിലന്‍സ് അന്വേഷണം എത്രത്തോളം ഫലപ്രദമാകുമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
നിങ്ങള്‍ക്ക് വേറെ എന്തോ ഉദ്ദേശമാണ്. അത് നടക്കില്ലെന്നും മനസില്‍വച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണം സംബന്ധിച്ചാണ് ചോദ്യമെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകനോട് അസംബന്ധം വിളിച്ചു പറയാന്‍ ഒരു നാക്കുണ്ടെന്നു കരുതി എന്തും പറയാന്‍ തയാറാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്ത് അടിസ്ഥാനത്തിലാണ് ആരോപണമെന്നും ആരെങ്കിലും എന്തെങ്കിലും തോന്നിയതു പറഞ്ഞല് അത് ആരോപണമാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."