HOME
DETAILS
MAL
അച്ഛന്റെ വേര്‍പാടിലും പരീക്ഷയെഴുതിയ ശ്രീലക്ഷ്മിക്ക് മികച്ച വിജയം
backup
May 05 2017 | 20:05 PM
കായംകുളം: അച്ഛന്റ വേര്‍പാടിന്റെ വേദന മറന്ന് പരീക്ഷയെഴുതിയ മകള്‍ക്കു മികച്ചവിജയം. കറ്റാനം പോപ്പ് പയസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായ കറ്റാനം പള്ളിക്കല്‍ കൊച്ചുതറയില്‍ ഷീബയുടെ മൂത്തമകള്‍ ശ്രീലക്ഷ്മിയ്ക്കാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏഴ് എ പ്ലസും രണ്ട് എയും ഒരു ബി പ്ലസും ലഭിച്ചത് .
ഇംഗ്ലീഷ് പരീക്ഷാ ദിവസം പുലര്‍ച്ചെയാണ് ശ്രീലക്ഷ്മി യുടെ അച്ഛന് ഹരികുമാര്‍ (53 )നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചത്.
മരണവാര്‍ത്തയറിഞ്ഞ് സ്കൂളിലെ സഹപാഠികളും അധ്യാപകരും വീട്ടിലെത്തിശ്രീലക്ഷ്മിയെ ആശ്വസിപ്പിക്കുകയും അധ്യാപകന് രാജു പി. വര്‍ഗീസും പഞ്ചായത്ത് അംഗം നികേഷ് തമ്പിയും ചേര്‍ന്ന് പരീക്ഷയെഴുതാന്‍ സ്കൂളില്‍ എത്തിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."