ഹയര്‍സെക്കന്‍ഡറിയില്‍ കൂടുതല്‍ ഭാഷകള്‍ പഠിക്കാന്‍ അവസരം വേണം: കെ.എ.എം.എ
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ കൂടുതല്‍ ഭാഷകള്‍ പഠിക്കാന്‍ അവസരമൊരുക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോ. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
മുന്‍കാലങ്ങളില്‍ നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ ഒരു ഭാഷ ഉപഭാഷയായി പഠിക്കാന്‍ ഉണ്ടെങ്കില്‍ ആ ഭാഷ പഠിക്കുന്നതിന് തസ്തിക അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാളം, ഹിന്ദി ഉള്‍പ്പെടെ ഏതെങ്കിലും രണ്ട് ഭാഷകള്‍ക്ക് മാത്രമേ അനുമതി നല്‍കുന്നുള്ളൂ.
ഇതിലൂടെ പത്താം ക്ലാസ് വരെ അറബിക്, സംസ്കൃതം, ഉറുദു ഇതിലേതെങ്കിലും ഭാഷ പഠിച്ച് ജയിച്ചുവരുന്ന കുട്ടിയുടെ തുടര്‍ ഭാഷാപഠനം തടയുകയാണെന്ന് കെ.എ.എം.എ ആരോപിച്ചു. ഇതിനുപുറമേ നിരവധി ഉദ്യോഗാര്‍ഥികളുടെ തൊഴിലവസരം നഷ്ട്ടപ്പെടുകയുമാണ്. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കെ.എ.എം.എ സംസ്ഥാന ജന. സെക്രട്ടറി എം. തമീമുദ്ദീന്‍, സംസ്ഥാന പ്രസി എ.എ ജാഫര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."