HOME
DETAILS
MAL
ബി.ജെ.പിക്കെതിരേ മുദ്രാവാക്യം: വിദ്യാര്‍ഥിനിയെ ജാമ്യത്തില്‍വിട്ടു
backup
September 04 2018 | 21:09 PM
ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷ ഡോ.തമിഴിശൈ സൗന്ദര് രാജന്റെ മുന്പില് കേന്ദ്ര സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റുചെയ്ത എഴുത്തുകാരിയും ഗവേഷക വിദ്യാര്‍ഥിനിയുമായ ലോയിസ് സോഫിയയെ ജാമ്യത്തില്‍ വിട്ടു. എന്നാല്‍ വിദ്യാര്‍ഥിനിക്കെതിരായ നടപടിക്കെതിരേ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. ഫാസിസ്റ്റ് ബി.ജെ.പി സര്‍ക്കാര്‍ പുറത്തുപോകുകയെന്നാണ് തമിഴിശൈയുടെ മുന്പില് ലോയിസ് സോഫിയ ശബ്ദമുയര്‍ത്തിയത്. സോഫിയയെ അറസ്റ്റ് ചെയ്ത നടപടി തെറ്റായിരുന്നുവെന്ന് എം.കെ സ്റ്റാലിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."