HOME
DETAILS
MAL
സര്‍ക്കാര്‍ കൈവശം ഒന്‍പത് ടണ്‍ ആനക്കൊമ്പുകള്‍
backup
May 05 2017 | 20:05 PM
തിരുവനന്തപുരം: സര്‍ക്കാരിന്റെ കൈവശം ഏകദേശം ഒന്‍പത് ടണ്‍ ആനക്കൊമ്പുകള്‍ സൂക്ഷിക്കുന്നുണ്ടെന്ന് മന്ത്രി കെ. രാജു.
വനം വകുപ്പ് ആസ്ഥാനത്തുള്ള സ്ട്രോങ് റൂമുകളിലും ജില്ലാട്രഷറികളിലുമായാണ് ഇവ സൂക്ഷിക്കുന്നത്.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം കോട്ടൂരില്‍ 105 കോടി രൂപ ചെലവില്‍ ആന പുനരധിവാസ ഗവേഷണ കേന്ദ്രവും ആന മ്യൂസിയവും സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം മൃഗശാലയുടെ നവീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി കേന്ദ്ര മ്യഗശാലയുടെ അംഗീകാരം വാങ്ങി മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
ഇവിടെ ലഭ്യമല്ലാത്ത ജിറാഫ്, സീബ്ര, വെള്ള സിംഹം, ജാഗ്വാര്‍, ഏഷ്യന്‍ സിംഹങ്ങള്‍, കഴുതപ്പുലികള്‍ എന്നിവയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."