HOME
DETAILS

ടെസ്റ്റ് തോല്‍വി; ശനിദശമാറാതെ ഇന്ത്യ

  
backup
September 04 2018 | 22:09 PM

%e0%b4%9f%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf-%e0%b4%b6%e0%b4%a8%e0%b4%bf%e0%b4%a6%e0%b4%b6%e0%b4%ae

സതാംപ്ടണ്‍: ഇംഗ്ലണ്ടുമായുള്ള നാലാം ടെസ്റ്റിലും പരാജയപ്പെടേണ്ടി വന്ന ഇന്ത്യയുടെ ശനിദശമാറുന്നില്ല. അഞ്ച് ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ബാക്കി മൂന്നിലും ദയനീയമായിട്ടായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ഒന്നാം ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. രണ്ടാം ടെസ്റ്റില്‍ ജയിക്കാമായിരുന്നെങ്കിലും ബൗളിങ് നിരയുടെ മോശം ഫോം കാരണം 159 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ബാറ്റിങ് നിരയും ബൗളിങ് നിരയും മികച്ച പ്രകടനം നടത്തി മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാനായി.
203 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. കളിയില്‍ ഇന്ത്യക്ക് മാനസിക മുന്‍തൂക്കം കിട്ടിയെങ്കിലും കളിമാത്രം തിരിച്ചുപിടിക്കാനായില്ല. നാലാം ടെസ്റ്റ് ഇന്ത്യയുടെ വരുതിയിലായിരുന്നെങ്കിലും ബാറ്റിങ് നിരയുടെ തകര്‍ച്ചയെ തുടര്‍ന്നായിരുന്നു ഇന്ത്യയുടെ പരാജയം. 60 റണ്‍സിനായിരുന്നു സതാംപ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടത്. അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തി ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ കടപുഴക്കിയെങ്കിലും ബാറ്റിങ് നിരക്ക് സാഹചര്യത്തിനൊത്ത് ഉയര്‍ത്താനാവാത്തത് കാരണമായിരുന്നു നാലാം ടെസ്റ്റിലും ഇന്ത്യക്ക് അടിയറവ് പറയേണ്ടി വന്നത്.
വിദേശ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് കൂടുതല്‍ റണ്‍സെടുക്കാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയായിരുന്നു നാലാം ടെസ്റ്റിലെ തോല്‍വി. ഓപ്പണിങ് കൂട്ടുകെട്ട് തന്നെ നേരത്തെ തകരുന്നത് കാരണമാണ് പലപ്പോഴും ബാറ്റിങ് നിര പരാജയമാകുന്നത്. ഇന്ത്യന്‍ ഓപ്പണിങ് നിര 100 റണ്‍സിന്റെ കൂട്ട്‌കെട്ട് നടത്തിയത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്ക് എടുത്ത് പറയാന്‍ പറ്റുന്ന ബാറ്റ്‌സ്മാന്‍മാരൊന്നുമില്ല. ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ വിദേശ പിച്ചുകളിലേക്കെത്തിയാല്‍ കളി മറക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിന് മാറ്റമുണ്ടായാല്‍ മാത്രമേ ഇനി എന്തെങ്കിലും ഇന്ത്യക്ക് ചെയ്യാനാകൂ. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇതു തന്നെയായിരുന്നു പറഞ്ഞത്. എല്ലാവര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നുണ്ടെങ്കിലും പ്രതിസന്ധിയെ തരണം ചെയ്യാനുള്ള മനസ് ആര്‍ക്കുമില്ലെന്നാണ് കോഹ്‌ലി പറഞ്ഞത്.
അതേ സമയം അഞ്ചാം ഏകദിനത്തിനുള്ള ഇംഗ്ലണ്ടിന്റെ 13 അംഗ ടീമിനെ പ്രഖ്യാപിച്ചു. നാലാം ടെസ്റ്റില്‍ ടീമിലെത്തിയ ജെയിംസ് വിന്‍സിനെ ഇംഗ്ലണ്ടണ്ട് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. കുക്ക് തന്റെ അവസാന ടെസ്റ്റിലും ഓപ്പണറായി തന്നെയുണ്ടണ്ടാകുമെന്നുള്ള സൂചനയാണ് ഉള്ളത്. വെള്ളിയാഴ്ച ഓവലിലാണ് അവസാന ടെസ്റ്റ് അരങ്ങേറുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago