സൂക്ഷിക്കുക; ഈ മരുന്നുകള്‍ നിരോധിച്ചതാണ്
തിരുവനന്തപുരം: ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ കമ്പനികളുടെ മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയിലാണ് മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ഇത്തരം മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.
ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയക്കേണ്ടതും, വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫിസില്‍ അറിയിക്കേണ്ടതാണെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.
നിരോധിച്ച മരുന്നുകള്‍, ബാച്ച് നമ്പര്‍, നിര്‍മ്മാതാവ് എന്ന ക്രമത്തില്‍
Sterile Hypodermic Syrings for single use (PARAS), B 3200315S31, M/s. PH Healthcare Pvt. Ltd, 109/2, BhiladZaroli Road, Village Taluka396 117. KENACP, AL 291502, M/s Progressive Life Sciences Pvt. Ltd. Latherdevahoon P.O, Jhabrera, Roorkee. Aceclofenac & Paracetamol Tablets (PAA), MGT 15692, M/s Medoz Pharmaceuticals Pvt. Ltd, Chanal Majra, Nalagarh, Solan. SafePlus, 140224, M/s. VEEKAY Surgicals Pvt. Ltd. D8, Indutsrial Area, Bahadrabad, Uttarakhand.NEEBIDAY5 (Nebivolol Hydrochloride Tab IP), NDY 1501m M/s Biomaarks Drugs India Pvt. Ltd. Ward No. 1, NH22, Deonghat, Saproon, Solan. Levofloxacin Tab 500mg, CT 6004, M/s Cian Healthcare Pvt. Ltd, KH No 248, Sisona, Bhagwanpur, Roorkee, Haridwar, Uttarakhand.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."