ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി ജില്ലാ പ്രസിഡന്റുമാര്‍; അവരല്ല തീരുമാനിക്കേണ്ടതെന്ന് പി.ജെ ജോസഫ്
കോട്ടയം: കെ.എം മാണി അന്തരിച്ചതോടെ ഒഴിവുവന്ന കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് സ്ഥാനത്തേക്ക് ഇരുവിഭാഗവും തമ്മില്‍ പിടിവലി. മാണിയുടെ മകന് ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കണമെന്ന് ജില്ലാ പ്രസിഡന്റുമാര്‍ രംഗത്തെത്തി. ഒന്‍പത് ജില്ലാ പ്രസിഡന്റുമാരാണ് സി.എഫ് തോമസിനെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍, ജില്ലാ പ്രസിഡന്റുമാരല്ല ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും പാര്‍ട്ടി നേതൃത്വമാണെന്നുമുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ്. ജോസ് കെ. മാണി പാര്‍ട്ടി ചെയര്മാനകണമെന്നോ സി.എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നോ നിര്‍ദേശമില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.
14 ജില്ലകളില്‍ 10ലും മാണി വിഭാഗത്തിലുള്ളവരാണ് ജില്ലാ പ്രസിഡന്റുമാര്‍. ഇതില്‍ 9 പേരാണ് സി.എഫ് തോമസിനെ കണ്ട് ആവശ്യമുന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."