HOME
DETAILS

ദുരിതാശ്വാസ ക്യാംപിന്റെ മറവില്‍ പണപ്പിരിവ്; ആരോപണം തെളിഞ്ഞാല്‍ കര്‍ശന നടപടിയെന്ന് സക്കീര്‍ ഹുസൈന്‍

  
backup
September 05 2018 | 03:09 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

കാക്കനാട് : ദുരിതാശ്വാസ ക്യാംപിലെ അന്തേവാസികള്‍ക്കായി സ്വന്തം അക്കൗണ്ടില്‍ പണപ്പിരിവ് നടത്തിയ കൗണ്‍സിലര്‍ക്കെതിരേ ഉയര്‍ന്ന ആരോപണം തെളിഞ്ഞാല്‍ പാര്‍ട്ടി കര്‍ശന നടപടി സ്വീകരിക്കുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി വി.എ.സക്കീര്‍ ഹുസൈന്‍.
കൗണ്‍ലിസര്‍ക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പ്രതിഷേധിച്ച് നഗരസഭ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഏരിയ സെക്രട്ടറി. നഗരസഭ കൗണ്‍സിലറും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ സി.എ. നിഷാദിനെതിരെയാണ് കരുണാലയം ദുരിതാശ്വാസ ക്യംപിന്റെ മറവില്‍ സ്വകാര്യ അക്കൗണ്ടിലേക്ക് പൊതുജനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്ന് പരാതി ഉയര്‍ന്നത്.
പ്രളയദുരിതവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി ലക്ഷക്കണക്കിന് രൂപ കവര്‍ന്നെടുത്തതായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ യൂത്ത് ലീഗ് നേതാവിനെതിരേ കൗണ്‍സിലര്‍ പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയെയും ജനപ്രതിനിധികളെയും അപകീര്‍ത്തിപ്പെടുത്തും വിധം ഗൂഡനീക്കം നടത്തുന്നവരേ രാഷ് ട്രീയമായി നേരിടുമെന്നും സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി.
ആരോപണ വിധേയനായ കൗണ്‍സില്‍ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഓഫീസ് മാര്‍ച്ച് നടത്തിയിരുന്നു. യഥാര്‍ത്ഥത്തില്‍ നടക്കാത്ത കാര്യത്തെ വളച്ചൊടിച്ച് വ്യക്തിഹത്യ നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു മുനിസിപ്പല്‍ ഓഫിസ് മാര്‍ച്ച്. സ്വകാര്യ അക്കൗണ്ടിലെത്തിയ പണം വിനിയോഗിച്ച് കരുണായത്തിലെ അന്തേവാസികള്‍ക്ക് പിവിസി ബൂട്ടുകള്‍ വാങ്ങിയ നല്‍കിയെന്നാണ് കൗണ്‍സിലറുടെ വിശദീകരണം. കെ.എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. സി.എ.രജീഷ്, എന്‍.പി.ഷണ്‍മുഖന്‍, കെ.ആര്‍. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago