ജനവാസ കേന്ദ്രത്തില്‍ കക്കൂസ് മാലിന്യം തള്ളി
തളിപ്പറമ്പ്: ദേശീയപാതയരികില്‍ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി. കുപ്പം സി.എച്ച് നഗറിലെ എം. അബ്ദുല്ലയുടെ വീടിന് പുറകിലൂടെ ഒഴുകിയെത്തിയ മാലി ന്യം കിണറിലേക്കും ഇറങ്ങിയിട്ടുണ്ട്. പുലര്‍ച്ചെ രണ്ടോടെ വെള്ളം ഒഴുകുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. വീടിന് പുറത്തെത്തിയപ്പോഴേക്കും റോഡില്‍ നിന്നു വാഹനം പോകുന്ന ശബ്ദം കേട്ടു. അപ്പോഴേക്കും വീടിനു ചുറ്റും കക്കൂസ് മാലിന്യം ഒഴുകിയെത്തിയിരുന്നു.
ഈ ഭാഗത്ത് പച്ചക്കറി, അറവു മാലിന്യങ്ങള്‍ എന്നിവ തള്ളുന്നത് പതിവാണ്. പഞ്ചായത്ത് മുന്‍കൈയെടുത്ത് സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന് പൊലിസ് നിര്‍ദേശിച്ചിരുന്നെങ്കിലും പ്രായോഗികമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ബ്ലീച്ചിങ് പൗഡര്‍ വിതറിയിട്ടുണ്ട്.
വീടിനു ചുറ്റുമുള്ള മാലിന്യങ്ങള്‍ സ്വന്തം ചിലവില്‍ വീട്ടുകാര്‍ തന്നെ നീക്കം ചെയ്തു. മറ്റു സ്ഥലങ്ങളിലെ മാലിന്യം പഞ്ചായത്ത് ഇടപെട്ട് മണ്ണിട്ടു മൂടുമെന്നു ഉറപ്പു നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഏജന്‍സികള്‍ രൂപീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."