HOME
DETAILS
MAL
കാനത്തിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായം: മുഖ്യമന്ത്രി
backup
September 25 2020 | 03:09 AM
തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് മന്ത്രി ജലീല്‍ ഒളിച്ചുപോകേണ്ട കാര്യമില്ലായിരുന്നു എന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. താന്‍ ഇതേക്കുറിച്ച് നേരത്തെ വ്യക്തമാക്കിയതാണെന്നും കാനത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായം ഉണ്ടാകാമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.
എന്തുകൊണ്ടാണ് അങ്ങനെ പോകേണ്ടി വന്നതെന്നും എന്താണ് അതിന്റെ സാഹചര്യമെന്നും താന്‍ വ്യക്തമാക്കിയതാണ്.
സംഘര്‍ഷം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള വിവേക പൂര്‍ണമായ ഒരു നടപടി എന്ന നിലയില്‍ മാത്രമേ അതിനെ കാണേണ്ടതുള്ളൂ എന്ന് താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."