വിജയശതമാനത്തില്‍ വര്‍ധന
കണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തില്‍ കണ്ണൂര്‍ ജില്ലയ്ക്കു നേട്ടം. കഴിഞ്ഞ വര്‍ഷം ജില്ലയുടെ വിജയ ശതമാനമായ 96.82ല്‍ നിന്ന് ഇക്കുറി 97.07 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് അഞ്ചാം സ്ഥാനമാണ് കണ്ണൂരിന്. ആകെ പരീക്ഷയെഴുതിയ 35,541 വിദ്യാര്‍ഥികളില്‍ 34,502 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതനേടി. 17,417 ആണ്‍കുട്ടികളും 17,085 പെണ്‍കുട്ടികളുമാണ് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതനേടിയത്. ജില്ലയിലെ 1,997 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 1,360 ആണ്‍കുട്ടികളും 607 പെണ്‍കുട്ടികളുമാണു എ പ്ലസ് കരസ്ഥമാക്കിയത്.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്ന് 11,814 കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതനേടി. ഈ വിഭാഗത്തില്‍ നിന്നു 95.93 ശതമാനമാണു വിജയം. എയ്ഡഡ് സ്‌കൂള്‍ മേഖലയില്‍നിന്നു 20,863 ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതനേടി. 97.59 ശതമാനമാണ് വിജയശതമാനം. അണ്‍ എയ്ഡഡില്‍ 1,825 പേര്‍ വിജയിച്ചു. 98.70 ശതമാനമാണ് അണ്‍ എയ്ഡഡ് മേഖലയിലെ വിജയശതമാനം.
കണ്ണൂര്‍ ഉപജില്ലയില്‍ 264 ആണ്‍കുട്ടികള്‍ എ പ്ലസ് നേടിയപ്പോള്‍ 115 പെണ്‍കുട്ടികള്‍ എ പ്ലസ് നേടി. തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 578 ആണ്‍കുട്ടികളും 279 പെണ്‍കുട്ടികളും എല്ലാ വിഷയത്തിനും എ പ്ലസ് നേടി. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ 518 ആണ്‍കുട്ടികളും 243 പെണ്‍കുട്ടികളുമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."