വളാഞ്ചേരി നഗരസഭ; അനിശ്ചിതത്വത്തിനൊടുവില്‍ രാജി; അധ്യാപക ദിനം മുതല്‍ ടീച്ചര്‍ സ്‌കൂളിലേക്ക്
വളാഞ്ചേരി: രണ്ട് ദിവസമായി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സന്‍ എം. ഷാഹിന ടീച്ചര്‍ നഗരസഭാ സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചു. വളാഞ്ചേരി നഗരസഭയുടെ പ്രഥമ ചെയര്‍പേഴ്‌സനാണ് എം.ഷാഹിന ടീച്ചര്‍. അധ്യാപനവൃത്തിയില്‍ നിന്നും ലീവെടുത്താണ് നഗരസഭാ അധ്യക്ഷ പദവി ഏറ്റെടുത്തത്.
എന്നാല്‍ ഏറെ വൈകാതെ ഈ പദവി ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണിപ്പോള്‍. ചെയര്‍പേഴ്‌സണ്‍ സ്ഥാനവും അതോടൊപ്പം കൗണ്‍സിലര്‍ സ്ഥാനവും രാജിവച്ച് അധ്യാപനവൃത്തിയില്‍ തിരികെ പ്രവേശിക്കാനാണ് അവരുടെ തീരുമാനം.
ഷാഹിന ടീച്ചര്‍ രാജി വെക്കുന്നതോടെ മീമ്പാറ ഡിവിഷന്‍ 28ല്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഷാഹിന ടീച്ചറുടെ രാജി യു.ഡി.എഫ് ഭരണസമിതിയെ ബാധിക്കില്ല. അതിനിടെ രാജിസമര്‍പ്പിച്ചതോടുകൂടി പുതിയ ചെയര്‍പേഴ്‌സനെ കണ്ടത്തെനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി നേതൃത്വം. നഗരസഭയുടെ അടിയന്തര യോഗം ഇന്ന് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ വിളിച്ചിട്ടുണ്ട്. പുതിയ ചെയര്‍പേഴ്‌സണനെ തെരഞെടുക്കും വരെ ചെയര്‍പേഴ്‌സന്റ ചുമതല വൈസ് ചെയര്‍മാന്‍ കെ.വി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."