HOME
DETAILS

പാലത്തിന്റെ കാലുകള്‍ തകര്‍ന്നത് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു

  
backup
May 05 2017 | 22:05 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95-2


പെരുവള്ളൂര്‍: നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തിന്റെ കാലുകള്‍ തകര്‍ന്നത് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു.
പെരവള്ളൂര്‍-തേഞ്ഞിപ്പലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നീരോല്‍പാലത്തിനടുത്തെ വടക്കീന്‍മാട് പാലത്തിന്റെ രണ്ട് കാലുകളാണ് പൂര്‍ണമായും അപകടാവസ്ഥയിലുള്ളത്. കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് ഒരു മീറ്ററോളം വിസ്തീര്‍ണത്തില്‍ തുരുമ്പെടുത്ത കമ്പി പൂര്‍ണമായും പുറത്ത് കാണുന്ന വിധത്തിലാണുള്ളത്.
പാലത്തിന്റെ അടിഭാഗത്തും ചിലയിടങ്ങളില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പി പുറത്തായ നിലയിലാണ്. കോഹിനൂറില്‍ നിന്നും എളുപ്പ വഴിയായ നീരോല്‍പാലം വഴി പെരുവള്ളൂര്‍ പഞ്ചായത്തിലെ വിവിധ തടി മില്ലിലേക്കുള്‍പ്പടെ ഭാരം കയറ്റിയ നിരവധി വാഹനങ്ങളാണ് ഈ പാലം വഴി കടന്ന് പോകുന്നത്. മഴക്കാലങ്ങളില്‍ തോട്ടില്‍ ശക്തമായ അടിയൊഴുക്കുള്ള ഭാഗവുമാണിവിടെ.
ശക്തമായ അടിയൊഴുക്കില്‍ പാലത്തിന്റെ കാലുകള്‍ കൂടുതല്‍ തകരാന്‍ സാധ്യതയേറെയാണെന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്. പാലത്തിന് ഇരുപത്തിയഞ്ച് കൊല്ലത്തിലേറെ പഴക്കമുള്ളതായി നാട്ടുകാര്‍ പറഞ്ഞു.
കാലവര്‍ഷം തുടങ്ങും മുന്‍പ് പാലത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ അടിയന്തിരമായി അറ്റകുറ്റ പ്രവൃത്തി നടത്തി പാലത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താന്‍ അധികൃതര്‍ തയാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a minute ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  26 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  33 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  40 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago