കോടതികളുടെ ലക്ഷ്യം ജനസംരക്ഷണം: ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹീം
കോട്ടയം: സാമ്പത്തിക-ജാതി പരിഗണനകള്‍ക്കതീതമായി സമൂഹത്തില്‍ നീതി നടപ്പാക്കി ജനങ്ങളെ സംരക്ഷിക്കുകയാണ് കോടതികളുടെ പ്രവര്‍ത്തന ലക്ഷ്യമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. കെ അബ്ദുള്‍ റഹീം.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനോടനുബന്ധിച്ച കെട്ടിടത്തില്‍ പള്ളിക്കത്തോട്ടില്‍ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ ഗ്രാമന്യായാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമത്വം, സ്വാതന്ത്ര്യം, നീതി എന്നീ അടിസ്ഥാന മൂല്യങ്ങള്‍ക്ക് അതീവ പ്രാധാന്യമാണ് ഇന്‍ഡ്യയുടെ നീതിന്യായ സംവിധാനത്തില്‍ നല്‍കിയിട്ടുളളത്.
നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് പരിഹാരം നേടുന്നതിനുളള സംവിധാനമാണ് കോടതികള്‍.
നീതി ജനങ്ങളില്‍ എത്തിക്കുന്നതിനുളള പ്രവര്‍ത്തനമാണ് ന്യായാധിപ-അഭിഭാഷക സമൂഹം സംജാതമാക്കേണ്ടത്. നീതിയും ന്യായവും സമൂഹത്തില്‍ ഉറപ്പുവരുത്തുന്നതിനുളള പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് ഓഫിസ് ഓഡിറ്റോറിയിത്തില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രൊഫസര്‍ ഡോ. എന്‍ ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന് താമരശ്ശേരില്‍, ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് പി. ജോത്യസ് ബെന്‍, ബാര്‍ അസോസിയേഷന് ഭാരവാഹികളായ അഡ്വ. ജോസഫ് എബ്രഹാം (കോട്ടയം), അഡ്വ. എ.കെ കുര്യാക്കോസ് (കാഞ്ഞിരപ്പള്ളി), ബി.ഡി.ഒ സി ശ്രീലേഖ എന്നിവര്‍ സംസാരിച്ചു. ഡിസ്ട്രിക് ആന്റ് സെഷന്‍സ് ജഡ്ജ് എസ് ശാന്തകുമാരി സ്വാഗതവും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാദേവി കെ.ആര് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."