HOME
DETAILS
MAL
സോപാനം വാദ്യോത്സവത്തിന് ഇന്ന് തുടക്കം
backup
May 05 2017 | 22:05 PM
എടപ്പാള്‍: അപൂര്‍വങ്ങളായ വാദ്യകലകളുടെ സമന്വയത്തിനു വേദിയാകുന്ന സോപാനം വാദ്യോത്സവത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കമാകും. ഇന്ന് വൈകിട്ട് മൂന്നിന് എടപ്പാള്‍-പട്ടാമ്പി റോഡില്‍ നിന്നാരംഭിക്കുന്ന വിളംബര ഘോഷയാത്ര പെരുമ്പറമ്പില്‍ സമാപിക്കും. നാളെ രാവിലെ കാവാലം വിനോദ്കുമാര്‍,ബാലുശ്ശേരി കൃഷ്ണദാസ് എന്നിവര്‍ നയിക്കുന്ന സോപാനസംഗീതത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. രാവിലെ പത്തിന് വാദ്യകലാകാരന്‍മാരുടെ കുടുംബസംഗമവും സാംസ്‌കാരികസമ്മേളനവും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. വാദ്യ-സംഗീതോപകരണ,ചമയ ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വഹിക്കും. വാദ്യോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം വൈകിട്ട് നാലിന് ജയറാം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."