തൃക്കലങ്ങോട്ടെ കോണ്‍ഗ്രസില്‍ കലാപക്കൊടി
മഞ്ചേരി: നാല് വര്‍ഷമായി തൃക്കലങ്ങോട് മണ്ഡലം കോണ്‍ഗ്രസില്‍ തുടരുന്ന ഗ്രൂപ്പ് വഴക്ക് ഒടുവില്‍ പ്രവര്‍ത്തകരുടെ രാജിയിലേക്ക്. മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സി.പി ഉമ്മറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് നേതൃത്വത്തിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള തൃക്കലങ്ങോട്ടെ പതിമൂന്നാം വാര്‍ഡായ ചെറുകുളത്തുള്ള പ്രവര്‍ത്തകരാണ് മണ്ഡലം സെക്രട്ടറിയോടൊപ്പം പാര്‍ട്ടി വിടുന്നത്.
രാജിവക്കാനുള്ള നീക്കത്തില്‍ നിന്നും പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയിരുന്നെങ്കിലും അനുനയത്തിന് പ്രവര്‍ത്തകര്‍ തയാറായിട്ടില്ല. ഇതു സംബന്ധിച്ച് മണ്ഡലം ജനറല്‍ സെക്രട്ടറിയായ സി.പി ഉമ്മറുമായി ആര്യാടന്‍ മുഹമ്മദ് ഫോണില്‍ സംസാരിച്ചതായാണ് വിവരം.
നാല് വര്‍ഷം മുന്‍പ് ചെറുകുളം വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കുടിവെള്ള പദ്ധതിയുടെ കിണറിനെ ചൊല്ലി തൃക്കലങ്ങോട് മണ്ഡലം കമ്മിറ്റിയിലെ നേതാക്കള്‍ തമ്മില്‍ ഉടലെടുത്ത അഭിപ്രായ വിത്യാസമാണ് നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്ന തലത്തിലേക്ക് എത്തിയത്. കിണര്‍ നിര്‍മാണം എഴുപത് ശതമാനം പൂര്‍ത്തിയായ ഘട്ടത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ ചില നേതാക്കള്‍ പരാതിയുമായി മുന്നോട്ടുവന്നതോടെ നിര്‍മാണം ഏറ്റെടുത്ത കരാറുകാരന് വലിയ നഷ്ടം ഉണ്ടായതായും അന്ന് ബ്ലോക്ക് പ്രസിഡന്റായ കോണ്‍ഗ്രസ് പ്രതിനിധി സാധാരണക്കാര്‍ക്ക് അവകാശപ്പെട്ട കുടിവെള്ളം മുടക്കുകയായിരുന്നുവെന്നും മണ്ഡലം സെക്രട്ടറി സി.പി ഉമ്മര്‍ പറഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടി തയാറാകുന്നില്ല. പൊലിസ് കേസുകളും മറ്റു പ്രയാസങ്ങളും ഉണ്ടായാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബലിയാടാവുകയാണ്. പൊതുവിഷയങ്ങളില്‍ ഇടപെട്ടാല്‍ നേതൃത്വം ചോദ്യം ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. സാധാരണക്കാരുടെ പെന്‍ഷന്‍ തടഞ്ഞുവച്ച വിഷയത്തിലും ദുരിതാശ്വാസ സഹായത്തില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിലും മണ്ഡലം കമ്മിറ്റിയിലെ ചില നേതാക്കള്‍ സ്വീകരിച്ച തണുപ്പന്‍ പ്രതികരണത്തില്‍ പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ടെന്നും സി.പി ഉമ്മര്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചാല്‍ ഒരു വിഭാഗം മുസ്‌ലിംലീഗിലും ചില പ്രവര്‍ത്തകര്‍ സി.പി.എമ്മിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് വിവരം. എന്നാല്‍ ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഒമ്പതിന് ചെറുകുളത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യോഗം ചേരുമെന്നും മണ്ഡലം ജനറല്‍ സെക്രട്ടറി പറഞ്ഞു. പ്രവര്‍ത്തകരുടെ രാജി തടയാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."