HOME
DETAILS
MAL
സി ഡിറ്റിനെ ഒഴിവാക്കി: സര്‍ക്കാര്‍ പരിപാടി ''നാം മുന്നോട്ട്'' നിര്‍മാണം കൈരളി ചാനലിന്
backup
May 13 2019 | 08:05 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ പരിപാടിയായ ''നാം മുന്നോട്ടി''ന്റെ നിര്‍മാണച്ചുമതല ഇനി കൈരളി ചാനലിന്. ഇതുവരെ സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റാണ് നിര്‍മാണം നടത്തിയിരുന്നത്. ഇത് ഒഴിവാക്കിയാണ് സി.പി.എം ചാനലായ കൈരളിക്കു നല്‍കിയത്.
നിര്‍മാണ ഏജന്‍സിക്കായി കഴിഞ്ഞ ഡിസംബറില്‍ പി.ആര് വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതില്‍ സി ഡിറ്റും പങ്കെടുത്തിരുന്നു. എന്നാല്‍ കൈരളി അതിലും ചെറിയ തുകയുടെ ടെണ്ടര്‍ നല്കി. ഇതോടെ കൈരളി ചാനലിനെ നിര്‍മാണ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."