ടെന്‍ഡര്‍ നടപടി അട്ടിമറിച്ചെന്ന പരാതി ചര്‍ച്ചയ്‌ക്കെടുത്തില്ല: ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപ്പോയി
ചങ്ങനാശേരി:നഗരസഭയുടെ നിയന്ത്രണത്തിലുളള സ്ഥാപനങ്ങളിലും ടൂറിസം മേഖലയിലും ടെന്‍ഡര്‍ നടപടി അട്ടിമറിച്ചുവെന്ന പരാതി കൗണ്‍സില്‍ ചര്‍ച്ചയ്‌ക്കെടുക്കാത്തതില്‍ പ്രതിക്ഷേതിച്ച് ബി.ജെ.പി അംഗങ്ങള്‍ വോക്കൗട്ട് നടത്തി.
ചങ്ങനാശേരി നഗരസഭയില്‍ ഇന്നലെ ഉച്ചയ്ക്ക് 3 ന് ആരംഭിച്ച യൂണിയന്‍ കൗണ്‍സിലില്‍ നിന്നാണ് ബി.ജെ.പി അംഗങ്ങളായ എന്‍.പി കൃഷ്ണകുമാര്‍,ബിന്ദു വിജയകുമാര്‍,പ്രസന്നകുമാരി,രമാദേവി എന്നിവര്‍ വോക്കൗട്ട് നടത്തിയത്.കൗണ്‍സിലിന്റെ തുടക്കത്തില്‍ തന്നെ എന്‍.പി കൃഷിണകുമാര്‍ പ്രശ്‌നം ഉന്നയിച്ചുവെങ്കിലും ചര്‍ച്ചക്കുളള അനുമതി ചെയര്‍മാന്‍ നല്‍കിയില്ല.തുടര്‍ന്ന ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപോകുകയായിരുന്നു.തുടര്‍ന്നു വിവിധ വിഷയങ്ങള്‍ കൗണ്‍സിലില്‍ അംഗീകാരമായി.
നഗരസഭയുടെ ഉടമസ്ഥതയിലുളള നമ്പര്‍ വണ്‍ ബസ് സ്റ്റാന്‍ഡിന്റ് സോക്ക് പിറ്റ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് അംഗമായ സാജന്‍ ഫ്രാന്‍സിസ് ആരോപണമുന്നയിച്ചു.നഗരസഭാ പരിധിയിലുളള എല്ലാ പാതയോരങ്ങളിലും ജംഗ്ഷനുകളിലും ദിശാബോര്‍ഡ് സ്ഥാപിക്കാന്‍ ഭരണാനുമതിയായി.പാലിയേറ്റാവ് മോനേജ്‌മെന്റ് കമ്മറ്റിയില്‍ അംഗങ്ങളായി രണ്ടു കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു.
നഗരസഭ മത്സ്യമാര്‍ക്കറ്റിലെ ജീര്‍ണ്ണിച്ച് അപകടാവസ്ഥയിലുളള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ കൗണ്‍സിലില്‍ താരുമാനമായി.ഇതു സംബന്ധിച്ച് ചില കെട്ടിടങ്ങള്‍ക്ക് മേല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പൊളിച്ചു മാറ്റില്ലെന്നും തീരുമാനമായി .
പട്ടികവിഭാഗക്കാര്‍ക്ക് ആധുനിക സാങ്കേതിക വിദ്യയിലുളള പരിശീലനം നല്‍കണമെന്നും അതിനായി ആധുനിക സാങ്കേതിക വിദ്യയിലുളള പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് അഡ്വ.പി.എസ് നസീര്‍ ആവശ്യപ്പെട്ടു.
ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ ആരംഭിക്കുവാനുളള റിലയന്‍സ് ഇന്‍ഫോ ലിമിറ്റഡിന്റ ആവശ്യം കൗണ്‍സില്‍ എകപക്ഷമായി തളളി.ചങ്ങനാശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ തുടക്കമിട്ട കുട്ടികളുടെ തിയറ്ററിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പി.എ നസീര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."