HOME
DETAILS

ഭാവിയിലേക്ക് പുതു വെളിച്ചം പകർന്നേകി എസ്‌ഐസി ഹിമ്മത്ത് പദ്ധതി

  
backup
September 25 2020 | 16:09 PM

himmath-program-in-saudi

“ലോകംമുഴുവനും കവാടങ്ങളാണ്
തമ്പുരുവിന്റെ മുറിക്കിയ തന്ത്രികള്‍
വിരല്‍ സ്പർശത്തിനായി കാത്തു നിൽക്കുന്നു.
ഒന്നു തൊടുകയേ വേണ്ടു ! സംഗീതം ഉറപ്പാണ്.” (എമേഴ്സണ്‍ )

       ഭാവിയെ പ്രകാശമാനമാകുന്ന അറിവിന്റെ അനന്ത സാധ്യതകളിലൂടെ സഞ്ചരിക്കാനും, മന:സ്ഥൈര്യം പകന്നു നിഷ്ടകളുടെ വേരുകളെ ഭൂമിയിലേക്ക് ആഴ്ന്നിറക്കി ആകാശ സീമകളുടെ അതിര്‍ വരമ്പുകളെ ഭേദിച്ചു പറക്കാന്‍ ഒരു തലമുറയെ സജ്ജമാക്കുകയെന്ന നിശ്ചയദാർഢ്യമായി കർമ്മ തലത്തില്‍ വിജയമേനി വിളയിക്കുകയാണ് ദമാമിലെ സമസ്‌ത ഇസ്‌ലാമിക് സെന്ററിന്റെ വിദ്യാഭ്യാസ വിഭവ ശേഷി വിംഗ് "ട്രെന്റ്" ന്റെ നേതൃത്വത്തിലുള്ള ഹിമ്മത്ത് (higher Education Movement for Motivation and Activities by Trend- HEMMAT). പദ്ധതി.

      ജ്ഞാനവും, ശേഷിയും വികസിതമാക്കാനും, ആത്മ വീര്യവും സർഗാത്മക പരിപോഷണവും വ്യക്തിത്വ വികാസവും അഭിരുചിക്കനുസൃതമായ പഠന-തൊഴില്‍ മേഖലയിലുള്ള ലക്ഷ്യത്തിലൂന്നിയുള്ള സപര്യയെ സ്ഥായിയാക്കി നിറം മങ്ങാത്ത ഉത്സാഹ വഴികൾക്ക് അർത്ഥഗർഭമായ മാനങ്ങള്‍ നൽകി സക്രിയമാക്കുന്നതില്‍ വിജയം കണ്ടുവരുന്നതിന്റെ ആത്മ നിർവൃതിയിലാണ് ഇവിടെയുള്ള എസ്‌ഐസി പ്രവർത്തകർ. തലമുറകളുടെ കരിയര്‍ സാധ്യതകൾക്ക് വഴികാട്ടിയും, വെളിച്ചവുo, കരുത്തും, തിരുത്തുമായി വിജ്ഞാനീയങ്ങളുടെ വിശാലമായ തലങ്ങളെ തിരിച്ചു പിടിക്കാന്‍ പ്രാപ്തമാക്കുന്ന പ്രക്രിയയായി ഇതിനകം വിലയിരുത്തപ്പെട്ടു കഴിഞ്ഞു. ആസൂത്രണവും ലക്ഷ്യബോധവുമില്ലാത്ത വിദ്യാഭ്യാസ വിചാരങ്ങൾക്ക്‌ ബദല്‍ ഒരുക്കി നേരിന്റെയും, നെറിവിന്റെയും നേർരേഖയിലൂടെയുമുള്ള അനിവാര്യമായ പൊളിച്ചെഴുത്തിന് വഴി ഒരുക്കുന്നതിനൊടോപ്പം ആത്മ പിൻബലത്തിനുതകുന്ന പരിശീലനം നൽകി സാമൂഹ്യ വ്യവസ്ഥയെ ക്രമീകരിക്കാനും, സാംസ്കാരിക ഔന്നിത്യവും മൂല്യബോധവുമുള്ള നാളെയെ സ്രഷ്ടിച്ചു രാഷ്ട്രത്തിന്റെ നിർമ്മാണ പ്രക്രിയക്ക്‌ വേണ്ടി അകക്കാമ്പും അർപ്പണ മനോഭാവവുള്ള ഒരു നിരയുടെ സമർപ്പണമാണ് ഹിമ്മത്തിന്റെ ലക്ഷ്യം. കാലുഷ്യമായ വർത്തമാനങ്ങളും പ്രതികൂലമാകാവുന്ന പ്രയാസങ്ങളും, ഭാവിയെ പ്രയോജനപ്പെടുത്താന്‍ തടസ്സമാകരുത് എന്ന വിവേകപരമായ ബോധ്യവും, ലക്ഷ്യ ബോധവും, നൈതീക മൂല്യത്തിനും വില കൽപ്പിക്കുന്ന ഭാവിയില്‍ മികച്ച പ്രതീക്ഷകള്‍ കൊണ്ടു നടക്കുന്ന തലമുറകള്‍ പരിശീലിക്കപ്പെടണമെന്ന തിരിച്ചറിവുകളില്‍ നിന്നാണ് ഹിമ്മത്തിന്റെ പിറവിക്കു നിദാനമായത്.

      ജന്മ നാടിന്റെ ജീവിതാനുഭവങ്ങള്‍ അന്യo നിന്നു പോയ പ്രവാസ ലോകത്ത് വളർന്നു വരുന്ന വിദ്യാര്ത്ഥികളുടെ വിദ്യാഭ്യാസവും, സർഗാത്മക ശേഷിയും വളർത്തി എടുക്കുക വഴി കാമ്പും, കഴിവുമുള്ള പ്രതിഭകൾക്ക് ഹിമ്മത് നൽകി വരുന്ന പരിശീലനങ്ങള്‍ അവരുടെ സ്വപ്ന സാക്ഷാത്കാരത്തിന് ഏറെ സഹായകമാകുo വിധമാണ് പദ്ദതിയുടെ ഭാഗമായുള്ള പ്രോഗ്രാമുകളെല്ലാം സംവിധാനിച്ചിരിക്കുന്നത് . മാറ്റങ്ങൾക്ക് നേരെയുള്ള അന്ധതയെ നിഗ്രഹിച്ചു ഇടപെടലുകളിലെ പിന്നോട്ട് നയിക്കുന്ന ലജ്ജയും അനാവശ്യ ഭയവും, മുന്നേറ്റങ്ങൾക്ക് വിഗ്നം സൃഷ്ടിക്കുന്ന വേവുകളും ഇല്ലാതാക്കു ക വഴി ജീവിതാഗ്രഹങ്ങൾക്കു വിജയതീരം തീർക്കുകയുമാണ് ഹിമ്മത്ത് വിഭാവനം ചെയ്തു നടപ്പിലാക്കി വരുന്ന ഓരോ പരിപാടികളുടെയും പ്രത്യേകത. ശരാശരി നിലവാരത്തിന്റെ വലുപ്പമല്ല എസ്‌ഐസി ലക്ഷ്യമാക്കുന്നത്. അതിലുപരി, മികച്ച ക്വളിറ്റിയുള്ള ചലനാത്മകമായ മുന്നേറ്റങ്ങൾക്ക് നിദാനവും നിമിത്തവുമാകാന്‍ സാധ്യതയേറെയുള്ള മഹാ പിറവിയിലേക്കാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. വിദ്യയുടെ പരിസരങ്ങളില്‍ നിന്നു അലസതയുടെ കരടുകള്‍ നോവറിയാതെ നുള്ളി എടുക്കുകയും, അക്ഷരതെറ്റുകള്‍ തിരുത്തി നേരിന്റെ ദിശാബോധവും, വിവേകവും പകർന്ന് നൽകി ഉയർന്ന നില സാധ്യതയിലേക്ക് വെളിച്ചവുമായി നിലകൊള്ളുന്ന സക്രിയമായ ചലനങ്ങള്‍ ഹിമ്മത്ത് സാധ്യമാക്കി .ഹൈസ്കൂള്‍+ 2 വിദ്യാർത്ഥികളും, അവരുടെ രക്ഷിതാക്കളുമാണ് ഹിമ്മത്തിന്റെ പ്രധാന ഗുണ ഭോക്താക്കൾ.

    സിവില്‍ സർവീസ് ഉൾപ്പെടെയുള്ള ഉന്നതതല വിദ്യാഭ്യാസ മേഖലകളിലേക്ക് വഴി നടത്തുന്ന ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഓറിയന്റെനഷന്‍ പ്രോഗ്രാo വഴി സക്സസ് മോട്ടിവേഷന്‍, കരിയര്‍ മോട്ടിവേഷന്‍, സിവിൽ സർവീസ് ഇന്ട്രസ്റ്റിക്ക് വര്ക്ക്ഷോപ്പുകള്‍, സെൽഫ് എസ്റ്റീം, തര്ബി്യ: , കറന്റ് അഫേഴ്സ്, ജനറല്‍ നോളെജ്, ഗെയ്റ്റ് വെ എക്സാം, മാത്‌സ് മാജിക് , ബേസിക്സ് ആക്കഡമിക് റൈറ്റ്സ്, ലൈഫ് സ്കില്‍ പരിപോഷണ പരിപാടികള്‍ ഗോള്‍ സെറ്റിംഗ്സ്, മുതലായവ വിഷയങ്ങളില്‍ മികച്ച പരിശീലനങ്ങള്‍ ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു. ഹിമ്മത് സംവിധാനത്തിന്റെ ഭാഗമായുള്ള വിദ്യാർത്ഥി മാറി വരുന്ന പാറ്റേർണുകളില്‍ ആത്മ പിൻബലം ഉറപ്പുവരുത്തുകയും, മാനസിക സമ്മർദങ്ങൾ അതിജയിക്കുന്നത്തിനും, വിജയ മുന്നേറ്റത്തിനു ഔന്നിത്യ പാത ഒരുക്കുന്ന നിരവധി മത്സര പരിപാടികൾക്ക് വേദി ഒരുക്കി പ്രതീക്ഷാ നിർഭരമായ വിശ്വാസം സംജാതമാക്കുന്നതില്‍ ഏറെ വിജയിച്ചു. ആരവങ്ങളുടെ ആൾക്കൂട്ടത്തിനും മെനഞ്ഞു ചേർത്ത അവകാശ വാദങ്ങൾക്കും ആഘോഷ കോലാഹളത്തില്‍ നിന്നും അകന്നുമാറി ഭാവിയുടെ സ്വപ്നങ്ങൾക്ക് വിജ്ഞാനീയങ്ങളുടെ വിവേക പരമായ വിചാരങ്ങൾക്ക്‌ നിറമേകുകയാണ് ഇതിലൂടെ.

     അതിലുപരി വരും തലമുറകളോടുള്ള പ്രതിബദ്ധതയും, ഉത്തരവാദിത്വവും നിർവഹിച്ചു പോരുന്ന എളിയ ശ്രമത്തിനു കരുത്തും പിന്തുണയും നൽകി മികച്ച പരിശീലകരും മോട്ടിവേഷന്‍ ട്രൈനറുർമാരുമായ റഷീദ് കൊടിയൂറ, ഡോ:അബ്ദുല്‍ ഖയ്യൂം, കെഇ മുഹമ്മദ്‌ റാഫീ , ഡോ: ശരീഫ് നിസാമി, ഡോ:എച്ച് എ റഹ്മാന്‍, മുഹമ്മദ്‌ നസീര്‍, മജീദ് ‌കൊടുവള്ളി, അബ്ദുൽ റവൂഫ്, സുഹൈല്‍ ഹുദവി, അബുല്‍ ഗഫൂര്‍ കൊടുവള്ളി, ഡോ: അബ്ദുല്‍ റഹ്മാന്‍ ആലങ്ങാടന്‍, ഡോ: ഷാഫി വാഫി മുതലായവരുടെ സേവനങ്ങള്‍ ഈ പദ്ധതിക്ക് ശക്തമായ പിൻബലം നൽകി വരുന്നു. അബ്ദുല്‍ റഹ്മാന്‍ പൂനൂര്‍ ചെയർമാനും, സവാദ് ഫൈസി വർക്കല ഡയറക്റ്ററും, മൊയ്‌തീൻ പട്ടാമ്പി കോ-ഓഡിനേറും, മുജീബ്‌ കുളത്തുര്‍ പ്രോഗ്രാം കണ്ട്രോളറുo ജലീൽ ഹുദവി, ബാസിത്ത് പട്ടാമ്പി, നജ്മുദ്ദീന്‍ വാണിയമ്പലം, ഷബീര്‍ അലി അമ്പാടത്ത്, മുനീര്‍ കൊടുവള്ളി, റാഫി പട്ടാമ്പി മെന്ററുമാരായ ചടുലമായ ഒരു ടീം സംവിധാനത്തെ ജീവസുറ്റതാക്കുന്നു. ഫവാസ് ഹുദവി പട്ടിക്കാട്, സകരിയ്യ ഫൈസി പന്തല്ലൂർ, മഹീൻ വിഴിഞ്ഞം, ബഷീർ ബാഖവി, ഇബ്രാഹിം ഓമശ്ശേരി, ഉമർ വളപ്പിൽ തുടങ്ങിവരുടെ നേതൃത്വപരമായ ഇടപ്പെടലുകളും വിജയത്തിനു പിന്നിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago