വനം വകുപ്പ് അധികാരികളുടെ നിലപാടിനെതിരേ കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്നു
എരുമേലി: കര്‍ഷകര്‍ക്ക് സ്വന്തം പുരയിടത്തില്‍ നില്ക്കുന്ന മരങ്ങള്‍ വെട്ടാന്‍ തടസം നില്ക്കുന്ന വനം വകുപ്പ് അധിക്യതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എരുമേലി തെക്ക് വില്ലേജിലെ എല്‍.എ പട്ടയം ഉടമകളായ കര്‍ഷകരുടെ സ്വന്തം ഭൂമിയില്‍ നില്ക്കുന്ന പതിനൊന്നിന വ്യക്ഷങ്ങള്‍ സ്വന്തം ഉപയോഗത്തിന് മുറിക്കുവാനോ വില്ക്കുവാനോ അനുവദിക്കാത്ത അധികൃതരുടെ നിലപാടിനെതിരെയാണ് പ്രതിഷേധം.
കിഴക്കന്‍ മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്കിയപ്പോള് റിസര്‍വ്വ് ചെയ്യാത്ത മരങ്ങളും കര്‍ഷകര്‍ നട്ടുവളര്‍ത്തിയ തേക്ക് മരങ്ങള്‍ ഉള്‍പ്പെടെയുളള വയും മുറിക്കുവാന്‍ അനുവദിക്കാത്തതിനാല്‍ വീടു നിര്‍മാണത്തിന് തടി വാങ്ങേണ്ട ഗതികേടിലാണ് കര്‍ഷകര്‍. വനം വകുപ്പ് അധികാരികളുടെ കര്‍ഷക ദ്രോഹ നിലപാടുകള്‍ക്കെതിരെ ജനകീയ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഉമ്മിക്കുപ്പ ലൂര്‍ദ്ദ് മാതാ പളളി വികാരി റവ. ഫാദര്‍ തോമസ് മുണ്ടാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് ക്യഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."