HOME
DETAILS
MAL
'സേവനകാലം നോണ്‍ ഡ്യൂട്ടിയാക്കല് ഉത്തരവ് പിന്‍വലിക്കണം'
backup
September 05 2018 | 06:09 AM
മലപ്പുറം: ക്ലസ്റ്റര്‍ കോഡിനേറ്റര്‍മാരുടെ 2012 മുതല്‍ 2016 വരെയുള്ള സര്‍വിസ് കാലം നോണ്‍ ഡ്യൂട്ടിയാക്കി കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കേരളാ പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
തസ്തിക നഷ്ടപ്പെട്ട് ജീവിതം പ്രതിസന്ധിയിലായിരുന്ന അനേകം അധ്യാപകരെ ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍മാരായി നിയമിച്ച് 2012ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ജോലിയില്‍ പുന:പ്രവേശനം നല്‍കിയത്.
ഈ അധ്യാപകരുടെ 2012 മുതല്‍ 2016 വരെയുള്ള സേവനകാലമാണ് ഇപ്പോള്‍ നോണ്‍ ഡ്യൂട്ടിയാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.കെ സനല്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ. അബ്ദുല്‍ മജീദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."