സി.പി.ഐക്കെതിരേ ദേശാഭിമാനി
കോട്ടയം:സി.പി.ഐക്കെതിരേ ആഞ്ഞടിച്ച് ദേശാഭിമാനി.കോണ്‍ഗ്രസ് തോറ്റതിന് ഇത്ര വേവലാതിയോ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ദേശാഭിമാനി എഡിറ്റോറിയലില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സി.പി.ഐ നിലപാടിനെ ശക്തമായി വിമര്‍ശിക്കുന്നു.
കോണ്‍ഗ്രസിന്റെ പരാജയം ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് എല്‍.ഡി.എഫിലെ സഹജീവികളെയാണെന്നും ഇന്ദിരാഭവനില്‍ നിന്ന് ഉയര്‍ന്നതിനേക്കാള്‍ വലിയ മുറവിളി ഇവരില്‍നിന്നുണ്ടായെന്നും എഡിറ്റോറിയലില്‍ പറയുന്നു. കോണ്‍ഗ്രസിനെ വിജയിപ്പിക്കേണ്ട ബാധ്യത ഇടതുമുന്നണിക്കുണ്ടോയെന്നു ചോദിക്കുന്ന ദേശാഭിമാനി കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണി ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനങ്ങളോരോന്നും ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.
കോട്ടയം മറയാക്കി സി.പി.ഐ എമ്മിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ കോണ്‍ഗ്രസിന് ജയിക്കാനും ജയിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ വിഫലമായതിന്റെ വികാരപ്രകടനങ്ങള്‍ മാത്രമായേ കാണാനാകൂ എന്നും പറയുന്നു. ഒരു പ്രാദേശിക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റുപോയതിന് ഇത്രയും ഒച്ചപ്പാട് ഉണ്ടാക്കേണ്ടതുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ ? കോണ്‍ഗ്രസിനെ അധികാരക്കസേരയില്‍ അവരോധിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കോ സിപിഐ എമ്മിനോ ചുമതലയുണ്ടോ? അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതാണോ ധാര്‍മികതയുടെ അടിസ്ഥാനം? എന്നീ ചോദ്യങ്ങളോടെയാണ് എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്.
ഒരേ മനസ്സോടെ ഇത്തരം ആക്രമണങ്ങളെ അതിജീവിച്ച് സര്‍ക്കാരിന് ശക്തി പകരണമെന്നും എഡിറ്റോറിയല്‍ സി.പി.ഐയെ ഉപദേശിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."