ഭരണമാറ്റം സംഭവിച്ചാല്‍ ഇന്ത്യയിലേക്ക് വരും: ഡോ: സാക്കിര്‍ നായിക്, ബി.ജെ.പിയെ യഥാര്‍ഥ ഹിന്ദു വിശ്വാസികളായി കാണുന്നില്ല
ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭരണമാറ്റം സംഭവിച്ചാല്‍ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും
'ബി.ജെ.പി അധികാരത്തില്‍ തുടര്‍ന്നാല്‍ തിരിച്ച് ഇന്ത്യയിലേക്കില്ലെന്നും ഡോ: സാക്കിര്‍ നായിക്.
താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുപ്പമോ ശത്രുതയോ വെച്ചു പുലര്‍ത്തുന്ന ആളല്ല. കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. താന്‍ തീവ്രവാദത്തെ പിന്തുണക്കുന്നെന്ന മോദിയുടെ വാദം തെറ്റാണെന്നും ഡോ. സാക്കിര്‍ നായിക് ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
'ബി.ജെ.പിയുടെ കീഴില്‍ പ്രവര്‍ത്തിച്ച സംഘടനകള്‍ക്ക് ഞങ്ങള്‍ ഇതിലും വലിയ സംഭാവനകള്‍ നല്‍കിയെന്ന വസ്തുത ആളുകള്‍ മറക്കുന്നു. അവര്‍ അതൊരിക്കലും മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. 2007, 2008, 2009, 2010, 2011 വര്‍ഷങ്ങളില്‍ സെമിനാര്‍ നടത്തിയ സൊമെയ ട്രസ്റ്റിന് മില്ല്യന്‍ കണക്കിന് രൂപയാണ് നല്‍കിയത്. അത് ബി.ജെ.പിയുടെ കീഴിലായിരിക്കാം. എന്നാല്‍ അതും ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആയിരുന്നു. ഞാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നയാപൈസ നല്‍കിയിട്ടില്ലെന്നും നായിക് പറയുന്നു.
'കോണ്‍ഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഞാന്‍ ക്ലാസെടുക്കാന്‍ പോയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പരിപാടിയുടെ ഭാഗമായി രാജീവ് ഗാന്ധി ചാരിറ്റബള്‍ ട്രസ്റ്റിന് ഐ.ആര്‍.എഫ് 50ലക്ഷം രൂപ നല്‍കിയെന്നും, എന്നാല്‍ വിശദീകരണം നല്‍കാതെ ട്രസ്റ്റ് ഈ പണം തങ്ങള്‍ക്ക് തിരിച്ചു നല്‍കുകയുമായിരുന്നെന്നും സാക്കിര്‍ നായിക് പറയുന്നു.
മോദിക്ക് ഹിന്ദുവേദ ഗ്രന്ഥങ്ങള്‍ അറിയുമോ. എങ്കില്‍ ഒരു സംവാദത്തിന് താന്‍ തയാറാണ്. ഹിന്ദുത്വത്തെ പറ്റി ചര്‍ച്ച ചെയ്യാം. വേദ ഗ്രന്ഥങ്ങള്‍ പറയുന്നത് കളവു പറയരുതെന്നും, വഞ്ചിക്കരുതെന്നുമാണ്. എന്നാല്‍ എന്തിനാണവര്‍ കള്ളം പറയുന്നത്.
ബി.ജെ.പിയെ ആചാരങ്ങള്‍ പാലിക്കുന്ന യഥാര്‍ഥ ഹിന്ദു വിശ്വാസികളായി താന്‍ കാണുന്നില്ല. ബി.ജെ.പിയെക്കാള്‍ ആ വിശേഷണത്തിന് അര്‍ഹര്‍ കോണ്‍ഗ്രസ് ആണ്. ഇരുപാര്‍ട്ടികളേയും താരതമ്യം ചെയ്താല്‍, കോണ്‍ഗ്രസ് ബി.ജെ.പിയെക്കാള്‍ കുറവ് ആപത്കരം മാത്രമാണ്. ഇവിടെ കോണ്‍ഗ്രസ് ഉള്‍പ്പടെ എല്ലാവരും അവരുടെ മെച്ചത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് സത്യസന്ധരാണെങ്കില്‍ അവര്‍ ബാബരി മസ്ജിദ് ധ്വംസനം നടക്കുമായിരുന്നില്ല. ഇന്ന് കോണ്‍ഗ്രസിന് മുസ്‌ലിംങ്ങളോട് മൃദുസമീപനമാണെങ്കില്‍ അത് അവരുടെ നേട്ടത്തിനായി മാത്രമാണ്'- നായിക് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."