നഗരസഭാ കൗണ്‍സിലര്‍മാരുടെ ഒരുമാസ വേതനം ദുരിതാശ്വാസ നിധിയിലേക്ക്
കുന്നംകുളം: നഗരസഭാ കൗണ്‍സിലര്‍മാരുടെ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറാന്‍ യോഗം തീരുമാനിച്ചു. 37 കൗണ്‍സിലര്‍മാരുടെ വേതനവും സ്വകാര്യ വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ലഭിക്കുന്ന സഹായവും നഗരസഭ തനത് ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം രൂപയും ചേര്‍ത്താണു തുക നല്‍കുക.
ലഭ്യമാകുന്ന തുകയനുസരിച്ച് 20 ലക്ഷം രൂപവരെ നല്‍കാനുള്ള പദ്ധതി തയാറാക്കുന്നത് ആലോചിക്കണമെന്നും യോഗം ചര്‍ച്ച ചെയ്തു. നഗരസഭാ ദുരിതാശ്വാസ നിധിയിലേക്ക് ഐ.സി.ഐ.സി.ഐ ബാങ്ക് നിലവില്‍ 55,000 രൂപ നല്‍കിയിട്ടുണ്ട്. തനതുഫണ്ടില്‍നിന്നുള്ള തുകയും കൗണ്‍സിലര്‍മാരുടെ വേതനവും ചേര്‍ത്താല്‍ പത്തുലക്ഷം എന്ന ലക്ഷ്യം എളുപ്പത്തില്‍ കണ്ടെത്താനാകും. പ്രവാസികളില്‍നിന്നും മേഖലയിലെ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നുമുള്ള തുക കൂടി സ്വീകരിച്ച ശേഷം ദുരിതാശ്വാസനിധിയിലേക്കു കൈമാറാന്‍ യോഗം തീരുമാനിച്ചു.
ചടങ്ങില്‍ ചെയര്‍പഴ്സന്‍ സീതാ രവീന്ദ്രന് അധ്യക്ഷനായി. പി.എം സുരേഷ്, കെ.എ അസീസ്, ബിജു സി. ബേബി, ഷാജി ആലിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."