HOME
DETAILS
MAL
ഇന്ദിരയുടെ അടിയന്തരാവസ്ഥ വലിയതെറ്റെന്ന് രാഹുല്‍, ക്ഷമാപണം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍
backup
May 13 2019 | 16:05 PM
ന്യൂഡല്‍ഹി: തെറ്റുപറ്റുക സ്വാഭാവികമാണല്ലോ. എന്നാല്‍ അത് തിരിച്ചറിഞ്ഞിട്ടും അതേ തെറ്റില്‍തന്നെ തുടരുന്നത് പൈശാചികവുമാണ്. ഇതൊരു മഹദ് വചനമാണ്. എന്നാല്‍ മുത്തശ്ശി ചെയ്തുപോയ മഹാപാതകത്തിന് പേരമകന് തെറ്റ് ഏറ്റു പറയുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കേ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ 1975ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ വലിയ തെറ്റായിരുന്നുവെന്നും ഇതിന്റെ പേരില്‍ ഇന്ദിരാഗാന്ധി തന്നെ മാപ്പു പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ന്യൂസ് നേഷന്‍ ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് രാഹുലിന്റെ ക്ഷമാപ്പണം. അടിയന്തരാവസ്ഥ മാത്രമല്ല, ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും ബി.ജെ.പി തെരഞ്ഞെടുപ്പ് ആയുധമാക്കുമ്പോഴാണ് രാഹുല്‍ അടിയന്തരാവസ്ഥയുടെ പേരില്‍ ക്ഷമാപ്പണം നടത്തിയതെന്ന് ചാനല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."