ശ്വസനസംബന്ധമായ അസുഖങ്ങള്‍ക്ക് ശര്‍ക്കര ഒറ്റമൂലി
നിങ്ങളുടെ ബാല്യകാലോര്‍മ്മകളില്‍ ശൈത്യകാലത്ത് ഭക്ഷണശേഷം ശര്‍ക്കര കഴിച്ചുകൊണ്ടിരിക്കുന്ന പഴമക്കാരുണ്ടാകാം. അവര്‍ മധുരപ്രിയരായതുകൊണ്ടാണിതെന്നാണോ നിങ്ങള്‍ കരുതിയിരുന്നത്?എങ്കില്‍ അങ്ങനെയല്ല. പഞ്ചസാരയുടെ ഏറ്റവും ആരോഗ്യദായകമായ വകഭേദമാണ് ശര്‍ക്കര. നമ്മുടെ ദഹനപ്രക്രിയയെ സുഗമമാക്കാനും ആസ്ത്മ, ബ്രോങ്കൈറ്റിസ്, വലിവ്, അലര്‍ജി ഉള്‍പ്പെടെയുള്ള ശ്വസനസംബന്ധമായ അസുഖങ്ങള്‍ക്ക് ആശ്വാസം പകരാനും കഴിയുന്നതാണ് ശര്‍ക്കര. ശ്വസനസംബന്ധിയായ അസുഖങ്ങള്‍ കൊണ്ട് കഠിനമായി ബുദ്ധിമുട്ടുന്നവരില്‍ കാണുന്ന ശക്തിക്ഷയം, പേശീഭാരക്കുറവ്, കുറഞ്ഞ രോഗപ്രതിരോധശേഷി, താളം തെറ്റിയ ദഹനവ്യവസ്ഥ എന്നിവയ്‌ക്കെല്ലാം പരിഹാരമാണ് ശര്‍ക്കര. എന്തുകൊണ്ടായിരിക്കാം നമ്മുടെ പഴമക്കാര്‍ക്ക് ശര്‍ക്കര ഇത്രയധികം പ്രിയപ്പെട്ടതായത് എന്നതിനുള്ള ചില ഉത്തരങ്ങളാണ് താഴെക്കൊടുക്കുന്നത്.
- ശര്‍ക്കരയുടെ ആന്റി അലര്‍ജിക് ഗുണങ്ങള്‍
പുരാതനകാലം മുതലേ ശര്‍ക്കര ആന്റിഅലര്‍ജന്‍ ആയി ഉപയോഗിക്കാറുണ്ടായിരുന്നു. ശര്‍ക്കരയുടെ ആന്റി അലര്‍ജിക് ഗുണങ്ങള്‍ ശ്വാസനാളികയിലേയും ശ്വസനികയിലേയും പേശികളുടെ ആയാസം കുറയ്ക്കുകയും ശ്വസനപഥത്തെ വിമലീകരിക്കുകയും ചെയ്യുന്നു.മാത്രമല്ല ഈ സവിശേഷത ചുമ,വലിവ് എന്നിവയെ അകറ്റിനിര്‍ത്തുന്നു.
- പോഷക സമൃദ്ധം
കരിമ്പുനീര് ശുദ്ധീകരിച്ചുകിട്ടുന്ന പഞ്ചസാരയേക്കാള്‍ പോഷകസമ്പുഷ്ടമാണ് ഈ നീര് കുറുക്കിയെടുത്തുണ്ടാക്കുന്ന ശര്‍ക്കര. ആരോഗ്യത്തിന് അത്യാവശ്യമായ പൊട്ടാസ്യം, സോഡിയം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ശര്‍ക്കര. ശര്‍ക്കരയില്‍ ധാരാളമായുള്ള ഇരുമ്പ് രക്തചംക്രമണത്തെ ത്വരിതപ്പെടുത്തി ശ്വസനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല ശര്‍ക്കരയിലെ മഗ്നീഷ്യം ശ്വസനികയിലെ പേശികളുടെ വികാസത്തിനു സഹായിച്ചുകൊണ്ട് അവയെ ശക്തിപ്പെടുത്തുന്നു. അങ്ങനെ ആസ്ത്മ രോഗികളിലെ ശ്വസനപ്രക്രിയയെ സാധാരണ ഗതിയിലാക്കാന്‍ ശര്‍ക്കരയ്ക്കു കഴിയും.
- രോഗപ്രതിരോധശേഷി കൂട്ടുന്നു
പലവിധ ആന്റിഓക്‌സിഡന്റുകള്‍ ശര്‍ക്കരയില്‍ കാണപ്പെടുന്നു. നേരത്തേയുള്ള വാര്‍ധക്യത്തിന് കാരണമാകുന്ന ഫ്രീറാഡിക്കലുകളെ ശരീരത്തില്‍ നിന്ന് പുറന്തള്ളി രോഗാണുക്കള്‍ക്കെതിരെയുള്ള പ്രതിരോധം കൂട്ടുന്നു.
- ദഹനപ്രക്രിയ സക്രിയമാകാന്‍
ശര്‍ക്കര പതിവായി കഴിക്കുന്നത് എല്ലാ തരം ദഹനപ്രശ്‌നങ്ങള്‍ക്കും ഉള്ള പരിഹാരമാണ്. ആസ്ത്മ പോലെയുള്ള അസുഖങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് മലബന്ധം. ശര്‍ക്കര ദഹനരസങ്ങളുടെ ഉല്പാദനത്തെ ഉത്തേജിപ്പിച്ച് ദഹനം വേഗത്തിലാക്കുന്നു. ഏതു കാലത്തും, ദിവസത്തിലെ ഏതു സമയത്തും ഭക്ഷണത്തിനുശേഷമോ മുന്‍മ്പോ ചെറുകഷ്ണം ശര്‍ക്കര കഴിയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നതില്‍ സംശയം വേണ്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."