മമതയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു: യുവമോര്‍ച്ചാ നേതാവിന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് പ്രിയങ്ക ശര്‍മ്മയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും.
ഇന്നലെ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിയും സഞ്ജീവ് ഖന്നയുമടങ്ങുന്ന ബെഞ്ച് മുന്‍പാകെ പ്രിയങ്കയുടെ അഭിഭാഷകന്‍ എന്‍.കെ കൗള്‍ വിഷയം ഉന്നയിക്കുകയും അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെടുകയുമായിരുന്നു.
ബംഗാളില്‍ നിന്ന് നീതി കിട്ടില്ലെന്നും അതിനാലാണ് സുപ്രിം കോടതിയെ സമീപിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.
ന്യൂയോര്‍ക്കില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കുന്ന പ്രിയങ്ക ചോപ്രയുടെ അര്‍ദ്ധനഗ്്‌ന ചിത്രം മോര്‍ഫ് ചെയ്ത് അതില്‍ മമതാബാനര്‍ജിയുടെ മുഖം ഒട്ടിച്ചു ചേര്‍ത്തുവെന്നതാണ് കേസ്.
ഇതിനെതിരായ പരാതിയില്‍ ദാസ് നഗര്‍ പൊലിസ് അറസ്റ്റ് ചെയ്ത പ്രിയങ്ക ശര്‍മ്മ ഇപ്പോള്‍ റിമാന്‍ഡിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."