'താങ്കളേക്കാളും ഞാന്‍ ഗോഡ്‌സെയെ ഇഷ്ടപ്പെടുന്നു'- കമല്‍ഹാസനെതിരെ സംവിധായകന്‍ അലി അക്ബര്‍
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെയാണെന്ന പ്രസ്താവന നടത്തിയ കമല്‍ ഹാസനെതിരെ സംവിധായകനും ബി.ജെ.പി സഹയാത്രികനുമായ അലി അക്ബര്‍. ഫേസ്ബുക്ക് വഴിയാണ് അലി അക്ബറിന്റെ പ്രതികരണം.
കമല്‍ഹാസന്‍ താങ്കളെക്കാളും ഞാന്‍ ഗോഡ്‌സെയെ ഇഷ്ടപ്പെടുന്നു. കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാര്‍ത്ഥനയായിരുന്നു. രാമരാജ്യം.
ഈദി അമീനും, ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷെ ഗോഡ്‌സെയെ കുറിച്ച് മിണ്ടിപ്പോവരുത്. അലി അക്ബര്‍ മറ്റൊരു പോസ്റ്റില്‍ പറയുന്നു.
'ഇലഞ്ഞിത്തറ മേളം പോലെ ഹിന്ദു ഒന്ന് പെരുക്കിയാല്‍ തീരും സകലവന്മാരുടെയും കൃമി കടി' എന്നും അലി അക്ബര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
സംഘ്പരിവാര്‍ സഹയാത്രികനായ അലി അകബറിന്റെ പോസ്റ്റില്‍ നേരത്തെയും വിദ്വേഷം തുളുമ്പുന്ന ധാരാളം പോസ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്. വിഭജനത്തിന്റെ മുറിപ്പാടുകളില്‍ അഭിമാനിക്കേറ്റ ഹൃദയവേദനയെ ഭീകരതയെന്ന് വിളിക്കണമെങ്കില്‍, പൊക്കിള്‍കൊടി ഇല്ലാത്തവനാവണമെന്നാണ് ഒരു പോസ്റ്റ്. ജിന്നയുടെ പ്രേതം ബാധിച്ചവരുടെ കൂട്ടത്തില്‍ കമല്‍ ഹാസനെന്നും ഇയാള്‍ പരിഹസിക്കുന്നുണ്ട്.
അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയായിരുന്നു കമല്‍ ഹാസന്റെ ഗോഡ്‌സെ പരാമര്‍ശം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരന്‍ ഹിന്ദുവാണെന്നും അയാളുടെ പേര് ഗോഡ്‌സെ എന്നാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മണ്ഡലത്തിലെ ഭൂരിപക്ഷം വരുന്ന മുസ്‌ലിം വോട്ടര്‍മാരെ കണ്ടല്ല, ഗാന്ധി പ്രതിമ സാക്ഷിനിര്‍ത്തിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."