പ്രളയം: ഒരുകോടിയുടെ വിദ്യാഭ്യാസ സഹായവുമായി ന്യൂ ഹൈറ്റ്‌സ് ടെക്‌നോളജീസ്
കൊച്ചി:പ്രളയ ദുരിതമനുഭവിക്കുന്നവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്‍ഥികള്‍ക്ക് ന്യൂ ഹൈറ്റ്‌സ് ടെക്‌നോളജീസ് ഒരു കോടി രൂപയുടെ വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കുമെന്ന് സീനിയര്‍ മാനേജര്‍ അലക്‌സാണ്ടര്‍ എം തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റൂറല്‍ അക്കാദമി ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസ് വിദ്യാഭ്യാസ സ്ഥാപനമായി തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സഹായങ്ങള്‍ക്ക് അര്‍ഹതയുണ്ടാകുക.
രണ്ടു വര്‍ഷങ്ങളിലായി 20 സീറ്റുകളില്‍ സൗജന്യമായും 20 സീറ്റുകളില്‍ 50 ശതമാനം സൗജന്യമായുമാണ് പ്രവേശനം നല്‍കുന്നത്.
100 ശതമാനം പ്രളയ ബാധിതരായവര്‍ എം.എല്‍.എയുടെയും 50 ശതമാനം സൗജന്യം ആവശ്യമുള്ളവര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും സര്‍ട്ടിഫിക്കറ്റ് അപേക്ഷക്കൊപ്പം ഹാജരാക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 10.
വിവരങ്ങള്‍ക്ക്: ഫോണ്‍: 9495150239( ഇന്ത്യ), 0097155130015 (ദുബായ്). റൂറല്‍ അക്കാദമി ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസ് മാനേജിങ് ഡയറക്ടര്‍ ബിജേഷ് കെ.ഫിലിപ്പും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."