HOME
DETAILS
MAL
ദുരന്തനിവാരണത്തിന് ഭരണകൂടവുമായി യുവജന സമ്പര്‍ക്കം വേണം: കലക്ടര്‍
backup
September 05 2018 | 08:09 AM
കാസര്‍കോട്: പ്രളയദുരന്തമുണ്ടായ കേന്ദ്രങ്ങളില്‍ സഹായം എത്തുതുമായി ബന്ധപ്പെട്ട് യുവജനസംഘങ്ങളും യൂത്ത് ക്ലബുകളും ജില്ലാ ഭരണകൂടവുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്ന് കലക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിഹാളില്‍ യുവജന ക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന കാംപയിനും ആദരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതകേന്ദ്രങ്ങളില്‍ സഹായത്തിനു പോകുന്നവര്‍ക്ക് ആരോഗ്യകാര്യത്തിലും കാര്യമായ ശ്രദ്ധയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ യൂത്ത്പ്രോഗ്രാം ഓഫിസര്‍ കെ. പ്രസീത അധ്യക്ഷയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്, യുവജനകമ്മിഷന് അംഗം കെ. മണികണ്ഠന്, ആര്. സഹീര്‍, യുവജന ക്ഷേമബോര്‍ഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ എ.വി ശിവപ്രസാദ്, സുരേഷ് വയമ്പില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."