അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് രണ്ടുലക്ഷത്തിന്റെ പാന്‍മസാലകള്‍ കണ്ടെത്തി
കാട്ടാക്കട: അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് രണ്ടു ലക്ഷത്തോളം രൂപയുടെ പാന്‍മസാലകള്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ടു കഴക്കൂട്ടം ആറ്റിപ്ര സ്റ്റേഷന്‍ കടവ് മണക്കാട് വീട്ടില്‍ മാഹീ (45) നെ പൊലിസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന പെരുമാതുറ സ്വദേശികളും ദമ്പതികളുമായ റിയാസ്, ഷീജ എന്നിവര്‍ രക്ഷപ്പെട്ടു.
നെയ്യാര്‍ഡാം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ആടുവള്ളിക്കു സമീപത്തു ആണ് മറ്റൊരു കാറുമായി കൂട്ടിയിടിച്ച കാറില്‍ നിന്നും പാന്‍മസാലകള്‍ കണ്ടെത്തിയത്. ശംഭു, ചൈനികൈനി, കൂള്‍ തുടങ്ങിയ പാന്മസാലകളുടെ 6761 വലിയ പാക്കറ്റ് ഉല്‍പ്പന്നങ്ങളാണ് കണ്ടെത്തിയത് അപകടം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാര്‍ കാറില്‍ ഉണ്ടായിരുന്ന റിയാസ്, ഷീജ എന്നിവര്‍ക്ക് പരുക്കുള്ളതായി കണ്ടു ആശുപത്രിയിലേക്കു പറഞ്ഞയച്ചു.
ശേഷം പാന്‍മസാലകള്‍ കാണുകയും പൊലിസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നെയ്യാര്‍ഡാം പൊലിസ് വാഹനം ഉള്‍പ്പടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
തമിഴ്‌നാട്ടില്‍ നിന്ന് നഗരത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്തി കൊണ്ട് വന്നതാണ് ഇവയെന്നും പരിശോധനകളില്‍ നിന്ന് രക്ഷനേടാനാണ് കുടുംബവുമായി സഞ്ചരിക്കുന്നത് എന്നും പൊലിസ് പറഞ്ഞു. നെയ്യാര്‍ഡാം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."