ബാലഭാസ്‌കറിന്റെ മരണം വിഷ്ണുവിന്റെയും സോബിയുടെയും നുണപരിശോധന നടമത്തി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജറായിരുന്ന വിഷ്ണു സോമസുന്ദരം, ദൃക്‌സാക്ഷി കലാഭവന്‍ സോബി എന്നിവരുടെ നുണപരിശോധന നടത്തി. കൊച്ചിയിലെ സി.ബി.ഐ ഓഫിസില്‍വച്ചായിരുന്നു പരിശോധന. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍, മാനേജറും സുഹൃത്തുമായിരുന്ന പ്രകാശന്‍ തമ്പി എന്നിവരുടെ നുണപരിശോധന വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. ബലഭാസ്‌കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് കലാഭവന്‍ സോബി മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. സ്വര്‍ണക്കടത്ത് സംഘമാണ് കൊലപാതകത്തിനുപിന്നില്‍. സി.ബി.ഐ അന്വേഷണം ശരിയായ വഴിയിലാണ്. തന്റെ വാദങ്ങള്‍ അന്വേഷണസംഘത്തെ ബോധിപ്പിക്കാന്‍ കഴിഞ്ഞെന്നും സോബി വ്യക്തമാക്കി. ബാലഭാസ്‌കറിന്റെ മരണത്തിനുശേഷം ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് സോബിയുടെ നുണപരിശോധന നടത്താന്‍ സി.ബി.ഐ തീരുമാനിച്ചത്. ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമുള്ള ബന്ധുക്കളുടെ പരാതിയില്‍ സി.ബി.ഐ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നുണപരിശോധന. ചെന്നൈയിലെയും ദില്ലിയിലെയും ഫോറന്‍സിക് ലാബുകളില്‍ നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് നുണപരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."