HOME
DETAILS
MAL
വിദ്യാര്‍ഥിക്ക് മര്‍ദനം: ഏഴുപേര്‍ അറസ്റ്റില്‍
backup
May 06 2017 | 18:05 PM
കരുനാഗപ്പള്ളി: വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഏഴുപേര്‍ പിടിയില്‍. മഠത്തില്‍ ബി.ജെ. എസ്.എം ഹയര്‍ സെക്കന്‍ഡറി സ്കുള് പ്ലസ് ടു വിദ്യാര്‍ഥിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ കുറുങ്ങപ്പള്ളി കുമാര വിലാസത്തില്‍ വിഷ്ണുവിനെ മര്‍ദിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്. ഞായറാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം.
വിവാഹ ചടങ്ങില്‍ പങ്കെടുത്ത് സുഹൃത്തിനോടൊപ്പം മടങ്ങി വരികയായിരുന്ന വിഷ്ണുവിനെ വവ്വാക്കാവ് പഞ്ചമി ജങ്ഷനും സമീപം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു.
മുക്കിനും ഇടതു കണ്ണിനും പുറത്തും പരുക്കേറ്റ വിഷ്ണു താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."