പാകിസ്താനില്‍ മുസ്‌ലിം പള്ളിക്കു സമീപം സ്‌ഫോടനം; നാലു മരണം
ഇസ്‌ലാമാബാദ്: ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ മുസ്‌ലിം പള്ളിക്കു പുറത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പള്ളിക്കു പുറത്ത് നിര്‍ത്തിയിട്ട ബൈക്കില്‍ ഒളിപ്പിച്ചുവച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം.
രണ്ടു പൊലിസുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. റമദാന്‍ മാസത്തിലെ തറാവീഹ് നിസ്‌കാരത്തിന് കാവല്‍ നില്‍ക്കുന്ന പൊലിസുകാരെയാണ് അക്രമികള്‍ ലക്ഷ്യംവച്ചതെന്ന് പൊലിസ് പറഞ്ഞു.
ഗ്വാദറില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ബലൂച് വിഘടനവാദികള്‍ ആക്രമണം നടത്തി രണ്ടു ദിവസത്തിനകമാണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്. ഹോട്ടലില്‍ വെടിവയ്പു നടത്തിയ മൂന്നു ഭീകരരെയും സൈന്യം വധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."